ഉത്തരപ്രദേശിൽ പാസ്റ്റർമാർ അറസ്റ്റിൽ

ഉത്തരപ്രദേശിലെ സീതാപൂർ, ലഖിംപൂർഖേരി എന്നീ ജില്ലകളിൽ നിന്ന് എജി സെക്ഷൻ പ്രസിഡന്റ് പാസ്റ്റർ അരുൺ യേശുദാസൻ അടക്കം 5 പാസ്റ്റർമാരെ യു.പി. പൊലീസ് അറസ്റ്റു ചെയ്തു.

രാത്രി സമയങ്ങളിൽ വീടുകളിൽ കയറി മിഷനറിമാരെ അറസ്റ്റു ചെയ്യുന്ന പ്രവണത കൂടിവരികയാണ്. പാസ്റ്റർമാരെ കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്യുന്ന രീതി തുടരുകയാണ്. നൂറ്റ് കണക്കിന് മിഷനറിമാരാണ് ജയിലുകളിൽ കിടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *