- ministries
ഇന്ത്യയിൽ നിന്നും, പ്രത്യേകിച്ച് കേരളത്തിൽ നിന്നുമുള്ള നമ്മുടെ സഭകളിലെ ദൈവമക്കൾ വിവിധ രാജ്യങ്ങളിൽ എത്തിച്ചേർന്നിരിക്കുന്ന എല്ലാവർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
അവിടങ്ങളിൽ അവർ ആത്മീയമായി ശക്തരായി നിലകൊള്ളുവാനും, ആരാധനകളിലും സഭായോഗങ്ങളിലും സ്ഥിരമായി പങ്കെടുക്കുവാനും കർത്താവ് കൃപ നൽകട്ടെ.
അവിടങ്ങളിൽ പ്രവർത്തിക്കുന്ന ദൈവദാസന്മാരെയും സഭകളെയും കർത്താവ് ശക്തിപ്പെടുത്തി, അവരിലൂടെ അനേകം ആത്മാക്കൾ രക്ഷിക്കപ്പെടുവാൻ നമുക്ക് പ്രാർത്ഥിക്കാം. കർത്താവിൻ്റെ നാമം എല്ലായിടത്തും മഹത്വപ്പെടുമാറാകട്ടെ.
നാട്ടിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും കടന്നുചെന്നിരിക്കുന്ന ദൈവമക്കൾക്ക് ആരാധനകളിൽ പങ്കെടുക്കുവാൻ സഹായകമാകുന്നതിനായി, ദൈവദാസന്മാരുടെ ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകൾ പിന്നീടായി ഇതിൽ ചേർക്കുന്നതായിരിക്കും.
കർത്താവ് എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
സ്തോത്രം.

