- ministries
Nagaland
നാഗാലാൻഡ് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ എട്ട് സംസ്ഥാനങ്ങളിൽ ഒന്നാണ്. അനേകം ഗോത്രവർഗ്ഗങ്ങളുടെ സമ്പന്നമായ സംസ്കാരവും ഉത്സവങ്ങളുമുള്ളതിനാൽ ഇത് “ഉത്സവങ്ങളുടെ നാട്” എന്നറിയപ്പെടുന്നു. അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ, മ്യാൻമർ എന്നിവയുമായി അതിർത്തി പങ്കിടുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം കോഹിമയാണ്. ഏറ്റവും വലിയ വാണിജ്യനഗരം ദിമാപൂരാണ്. വ്യത്യസ്ത ഭാഷകളും ആചാരങ്ങളും പാരമ്പര്യങ്ങളുമുള്ള നിരവധി നാഗ ഗോത്രവർഗ്ഗങ്ങളുടെ ആവാസകേന്ദ്രമാണ് നാഗാലാൻഡ്.
- സംസ്ഥാനത്തിന്റെ വിസ്തീർണം: ഏകദേശം 16,579 ചതുരശ്ര കിലോമീറ്റർ
- തലസ്ഥാനം: കോഹിമ
- ഏറ്റവും വലിയ നഗരം: ദിമാപൂർ
- അനുമാനിക്കപ്പെടുന്ന ജനസംഖ്യ: ഏകദേശം 22 മുതൽ 23 ലക്ഷം വരെ
- ഔദ്യോഗിക ഭാഷ: ഇംഗ്ലീഷ്
- പ്രധാന ഗോത്രവർഗ്ഗങ്ങൾ: അങ്കാമി, ആഒ, സുമി, ലോത്ത, കോന്യാക്, ചഖേസാങ്, ഫോം, ചാങ്, റെങ്മ, യിംഖിയുങ്, സാങ്താം തുടങ്ങിയവർ.
മതപരമായ ഘടന
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ ജനസംഖ്യയുള്ള സംസ്ഥാനമാണ് നാഗാലാൻഡ്. ക്രൈസ്തവ വിശ്വാസത്തിനും പ്രത്യേകിച്ച് ബാപ്റ്റിസ്റ്റ് സഭകൾക്കും ഇവിടെ വലിയ സ്വാധീനമുണ്ട്.
- ക്രൈസ്തവർ: 87.93%
- ഹിന്ദുക്കൾ: 8.75%
- മുസ്ലിംകൾ: 2.47%
- ബൗദ്ധർ: 0.34%
- ജൈനർ, സിഖുകാർ, പരമ്പരാഗത വിശ്വാസങ്ങളും മറ്റ് മതങ്ങളും: ഏകദേശം 0.51%
ലോകത്തിലെ ഏറ്റവും വലിയ ബാപ്റ്റിസ്റ്റ് സമൂഹങ്ങളിൽ ഒന്നാണ് നാഗാലാൻഡിലുള്ളത്.
സാമ്പത്തിക സ്ഥിതി
നാഗാലാൻഡിന്റെ സമ്പദ്വ്യവസ്ഥ പ്രധാനമായും കൃഷിയെ ആശ്രയിച്ചുള്ളതാണ്. ജനസംഖ്യയുടെ വലിയൊരു വിഭാഗം കൃഷിയിലാണ് ഉപജീവനം കണ്ടെത്തുന്നത്. നെല്ലാണ് പ്രധാന വിള. കൂടാതെ തോട്ടകൃഷി, വനവിഭവങ്ങൾ, മുള ഉൽപ്പന്നങ്ങൾ, കൈത്തറി, കരകൗശല വസ്തുക്കൾ, മൃഗസംരക്ഷണം എന്നിവയും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പ്രധാന സംഭാവന നൽകുന്നു.
വിനോദസഞ്ചാരം, ജൈവകൃഷി, ചെറുകിട വ്യവസായങ്ങൾ എന്നിവയിൽ വളർച്ചയ്ക്കുള്ള വലിയ സാധ്യതകളുണ്ട്. എന്നാൽ യുവജന തൊഴിലില്ലായ്മ, പരിമിതമായ വ്യവസായവൽക്കരണം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, കേന്ദ്രസർക്കാർ സഹായത്തെ ആശ്രയിക്കൽ തുടങ്ങിയ വെല്ലുവിളികൾ സംസ്ഥാനത്തെ ബാധിക്കുന്നു.
നിലവിലെ മുഖ്യമന്ത്രി
നാഗാലാൻഡിന്റെ നിലവിലെ മുഖ്യമന്ത്രിയാണ് നെയ്ഫ്യു റിയോ. ദീർഘകാല രാഷ്ട്രീയ പരിചയസമ്പത്തുള്ള അദ്ദേഹം സംസ്ഥാനത്തിന്റെ വികസനത്തിനും ഭരണപരിഷ്കാരങ്ങൾക്കും നേതൃത്വം നൽകുന്നു.
ആത്മീയ സാഹചര്യം
കഴിഞ്ഞ നൂറ്റാണ്ടിൽ നാഗാലാൻഡിൽ ക്രൈസ്തവ വിശ്വാസം അതിവേഗം വളർന്നു. സഭകൾ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്താണ്. എന്നിരുന്നാലും യുവജന തൊഴിലില്ലായ്മ, മയക്കുമരുന്ന് ഉപയോഗം, രാഷ്ട്രീയ സംഘർഷങ്ങൾ, അഴിമതി, ഗോത്രങ്ങൾ തമ്മിലുള്ള ഭിന്നതകൾ തുടങ്ങിയ സാമൂഹിക വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നു.
വിശ്വാസികളുടെ ആത്മീയ നവീകരണത്തിനും, സഭകളുടെ ഐക്യത്തിനും, യുവതലമുറയുടെ ശിഷ്യത്വ വളർച്ചയ്ക്കും, എല്ലാ സമൂഹങ്ങളിലേക്കുമുള്ള സ്നേഹപൂർവ്വമായ സുവിശേഷ ശുശ്രൂഷയ്ക്കും വലിയ ആവശ്യകതയുണ്ട്.
നാഗാലാൻഡിനുവേണ്ടിയുള്ള പ്രാർത്ഥനാ വിഷയങ്ങൾ
- ആത്മീയ ഉണർവിനായി പ്രാർത്ഥിക്കുക, വിശ്വാസികൾ ദൈവവചനത്തിൽ ആഴപ്പെടുകയും ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കുകയും ചെയ്യേണ്ടതിനായി.
- ഗോത്രങ്ങൾക്കും സഭകൾക്കും ഇടയിൽ ഐക്യം ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കുക, ചരിത്രപരമായ ഭിന്നതകൾ മാറി ക്രിസ്തുവിന്റെ സ്നേഹം പ്രതിഫലിക്കട്ടെ.
- യുവജനങ്ങൾക്കായി പ്രാർത്ഥിക്കുക, അവർ ദൈവത്തിൽ തങ്ങളുടെ ലക്ഷ്യം കണ്ടെത്തുകയും മദ്യ-മയക്കുമരുന്ന് അടിമത്തത്തിൽ നിന്നും അക്രമങ്ങളിൽ നിന്നും വിട്ടുനിന്ന് നല്ല നേതാക്കളായി വളരുകയും ചെയ്യട്ടെ.
- സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി പ്രാർത്ഥിക്കുക, കൃഷി, സംരംഭകത്വം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, തൊഴിൽ അവസരങ്ങൾ എന്നിവ ദൈവം അനുഗ്രഹിക്കട്ടെ.
- പാസ്റ്റർമാർക്കും സുവിശേഷ പ്രവർത്തകർക്കും സഭാനേതാക്കൾക്കും വേണ്ടി പ്രാർത്ഥിക്കുക, അവർ വിനയത്തോടെയും വിശ്വസ്തതയോടെയും പരിശുദ്ധാത്മാവിന്റെ ശക്തിയിൽ ശുശ്രൂഷ ചെയ്യട്ടെ.
- കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുക, വീടുകളിൽ സ്നേഹവും ക്ഷമയും പരസ്പര ബഹുമാനവും ദൈവഭക്തിയും വളരട്ടെ.
- സമാധാനത്തിനും അനുരഞ്ജനത്തിനുമായി പ്രാർത്ഥിക്കുക, എല്ലാ ഗോത്രവിഭാഗങ്ങൾക്കും സമൂഹങ്ങൾക്കും ഇടയിൽ സ്ഥിരമായ സമാധാനവും ഐക്യവും സ്ഥാപിക്കപ്പെടട്ടെ.
ഇന്ത്യയിലെ ക്രൈസ്തവ ചരിത്രത്തിൽ നാഗാലാൻഡിന് അതുല്യമായ സ്ഥാനമുണ്ട്. സമ്പന്നമായ ക്രൈസ്തവ പാരമ്പര്യമുള്ള ഈ സംസ്ഥാനം സാമൂഹികവും സാമ്പത്തികവും ആത്മീയവുമായ നിരവധി വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. ദൈവം തന്റെ സഭയെ കൂടുതൽ ശക്തിപ്പെടുത്തി എല്ലാ ഗോത്രങ്ങളിലേക്കും സമൂഹങ്ങളിലേക്കും പ്രത്യാശയും സമാധാനവും നീതിയും ആത്മീയ പരിവർത്തനവും എത്തിക്കുന്ന പ്രകാശമായി ഉപയോഗിക്കുമാറാകട്ടെ.
നാഗാലാൻഡിലെ ജനങ്ങൾ പൂർണ്ണമായും സത്യ ദൈവത്തെ ആരാധിക്കുന്നവരായി തീരുവാൻ എല്ലാ ദൈവമക്കളും പ്രാർഥിക്കുക.
“യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു.”
— സങ്കീർത്തനങ്ങൾ 33:12
Nagaland
Nagaland is one of the eight states of Northeast India, often called the “Land of Festivals” because of its rich cultural heritage and numerous tribal celebrations. It shares its borders with Assam, Arunachal Pradesh, Manipur, and Myanmar. The state capital is Kohima, while Dimapur serves as its largest commercial city. Nagaland is home to diverse indigenous Naga tribes, each with its own language, customs, and traditions.
- State Area: Approximately 16,579 square kilometres
- Capital: Kohima
- Largest City: Dimapur
- Estimated Population: Around 2.2–2.3 million people (projected from the 2011 Census)
- Official Language: English
- Major Tribal Groups: Angami, Ao, Sumi, Lotha, Konyak, Chakhesang, Phom, Chang, Rengma, Yimkhiung, Sangtam, and others.
Religious Composition
Nagaland is India’s most Christian-majority state and has a strong evangelical heritage.
- Christians: 87.93%
- Hindus: 8.75%
- Muslims: 2.47%
- Buddhists: 0.34%
- Jains, Sikhs, Traditional and Other Faiths: Approximately 0.51% combined
Most Christians belong to Baptist denominations, making Nagaland one of the world’s largest Baptist-majority regions.
Economic Status
Nagaland’s economy is primarily agrarian, with agriculture employing a large portion of the population. Rice is the principal crop, while horticulture, forestry, bamboo products, handloom, handicrafts, and livestock also contribute significantly to the economy.
The state has growing opportunities in tourism, organic farming, and small-scale industries. However, challenges remain, including limited industrialization, unemployment among youth, infrastructure gaps, and dependence on central government assistance. Improving connectivity and creating sustainable employment opportunities continue to be major priorities.
Current Chief Minister
The current Chief Minister of Nagaland is Neiphiu Rio, who leads the state government and oversees key portfolios including finance and administrative reforms.
Spiritual Landscape
Nagaland has experienced remarkable Christian growth over the past century, and churches play a central role in community life. Nevertheless, the state continues to face social challenges such as unemployment, substance abuse among some youth, political tensions, corruption, and ethnic divisions among tribes.
There is an ongoing need for spiritual renewal, unity among believers, effective discipleship of younger generations, and compassionate outreach to every community.
Prayer Points for Nagaland
- Pray for spiritual revival that believers may grow deeper in their relationship with Christ and faithfully live out the Gospel.
- Pray for unity among the tribes and churches, overcoming historical divisions and reflecting the love of Christ.
- Pray for the youth, that they may find purpose in God, avoid addiction and violence, and become leaders of integrity.
- Pray for economic development, asking God to bless agriculture, entrepreneurship, tourism, education, and employment opportunities.
- Pray for pastors, missionaries, and church leaders, that they may remain faithful, humble, and empowered by the Holy Spirit.
- Pray for families, that homes would be strengthened through biblical values, love, forgiveness, and mutual respect.
- Pray for peace and reconciliation, that lasting harmony would prevail among all communities and neighbouring regions.
Conclusion
Nagaland stands as a unique witness to the spread of Christianity in India. While the state enjoys a rich Christian heritage, it also faces social, economic, and spiritual challenges that require continual prayer. May God strengthen His Church in Nagaland to be a shining light, bringing hope, justice, reconciliation, and transformation to every tribe and community.
“Blessed is the nation whose God is the Lord.” — Psalm 33:12

