- ministries
Telengana
ഇന്ത്യയിലെ ഏറ്റവും പുതിയ സംസ്ഥാനങ്ങളിൽ ഒന്നായ തെലങ്കാന, 2014 ജൂൺ 2-ന് ആന്ധ്രപ്രദേശിൽ നിന്ന് വേർപെട്ട് രൂപീകരിക്കപ്പെട്ടു. ദക്ഷിണ-മധ്യ ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഈ സംസ്ഥാനത്തിന്റെ വിസ്തീർണ്ണം ഏകദേശം 1,12,077 ചതുരശ്ര കിലോമീറ്റർ ആണ്. ഇന്ത്യയിലെ പന്ത്രണ്ടാമത്തെ വലിയ സംസ്ഥാനമാണിത്. സംസ്ഥാന തലസ്ഥാനമായ ഹൈദരാബാദ് വിവരസാങ്കേതികവിദ്യ, ഫാർമസ്യൂട്ടിക്കൽ വ്യവസായം, വിദ്യാഭ്യാസം, വാണിജ്യം എന്നിവയുടെ പ്രധാന കേന്ദ്രമായി ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിച്ചുവരുന്നു.
തെലങ്കാനയുടെ ജനസംഖ്യ ഏകദേശം 3.8 മുതൽ 4 കോടി വരെ (38–40 ദശലക്ഷം) ആണ്. വിവിധ ഭാഷകളും സംസ്കാരങ്ങളും പാരമ്പര്യങ്ങളും ഉള്ള ജനങ്ങൾ ഇവിടെ താമസിക്കുന്നു. തെലുങ്ക് പ്രധാന ഭാഷയായിരിക്കുമ്പോൾ ഉർദു സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷകളിലൊന്നായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു, പ്രത്യേകിച്ച് ഹൈദരാബാദ് നഗരത്തിൽ.
മതപരമായ ഘടന
ജനസംഖ്യാ കണക്കുകൾ പ്രകാരം തെലങ്കാനയിലെ മതപരമായ ഘടന ഏകദേശം താഴെപ്പറയുന്നതുപോലെയാണ്:
- ഹിന്ദുക്കൾ: 85.1%
- മുസ്ലിംകൾ: 12.7%
- ക്രിസ്ത്യാനികൾ: 1.3%
- മറ്റുള്ളവർ (ബൗദ്ധർ, ജൈനർ, സിഖുകാർ തുടങ്ങിയവർ): 0.9%
പ്രത്യേകിച്ച് ഹൈദരാബാദ് നഗരത്തിൽ ക്ഷേത്രങ്ങളും പള്ളികളും ദേവാലയങ്ങളും ഒരുമിച്ച് നിലകൊള്ളുന്ന മതസൗഹാർദ്ദത്തിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെയും മികച്ച ഉദാഹരണമാണ് തെലങ്കാന.
സാമ്പത്തിക സ്ഥിതി
ഇന്ത്യയിൽ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് തെലങ്കാനയുടേത്. ഹൈദരാബാദ് ആഗോള ഐ.ടി. കേന്ദ്രമായി വളർന്നിട്ടുള്ളതിനാൽ നിരവധി ബഹുരാഷ്ട്ര കമ്പനികളും സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ ഫാർമസ്യൂട്ടിക്കൽ നിർമ്മാണം, ബയോടെക്നോളജി, വിവരസാങ്കേതിക സേവനങ്ങൾ എന്നിവയിലും സംസ്ഥാനം മുൻനിരയിലാണ്.
കൃഷിയും സംസ്ഥാനത്തിന്റെ പ്രധാന ഉപജീവന മാർഗമാണ്. നെല്ല്, പരുത്തി, ചോളം, പയർവർഗങ്ങൾ എന്നിവയാണ് പ്രധാന വിളകൾ. ജലസേചന പദ്ധതികൾ, വ്യവസായ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗ്രാമീണ ദാരിദ്ര്യം, തൊഴിലില്ലായ്മ, കർഷകക്ഷേമം, സമതുലിത വികസനം തുടങ്ങിയ മേഖലകളിൽ ഇനിയും കൂടുതൽ പുരോഗതി ആവശ്യമാണ്.
നിലവിലെ നേതൃത്വം
തെലങ്കാനയുടെ നിലവിലെ മുഖ്യമന്ത്രി ശ്രീ. എ. രേവന്ത് റെഡ്ഡി (Anumula Revanth Reddy) ആണ്. സംസ്ഥാനത്തിന്റെ ഭരണവും വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് മുന്നോട്ട് പോകുന്നത്.
തെലങ്കാനയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനാ വിഷയങ്ങൾ
- തെലങ്കാനയിലെ എല്ലാ ജനവിഭാഗങ്ങൾക്കും സമാധാനവും ഐക്യവും നീതിയും നിലനിൽക്കുവാൻ പ്രാർത്ഥിക്കാം.
- മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും ഭരണാധികാരികൾക്കും ജ്ഞാനവും സത്യസന്ധതയും ദൈവഭയവും ലഭിക്കുവാൻ പ്രാർത്ഥിക്കാം.
- സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ അനുഗ്രഹമായി മാറുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുവാൻ പ്രാർത്ഥിക്കാം.
- കർഷകരും തൊഴിലാളികളും വ്യവസായികളും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാവരും അനുഗ്രഹിക്കപ്പെടുകയും അവരുടെ കുടുംബങ്ങൾ സമൃദ്ധിയിലാകുകയും ചെയ്യുവാൻ പ്രാർത്ഥിക്കാം.
- വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും നല്ല വിദ്യാഭ്യാസവും ധാർമ്മിക മൂല്യങ്ങളും ദൈവീക മാർഗനിർദേശവും ലഭിക്കുവാൻ പ്രാർത്ഥിക്കാം.
- പ്രകൃതിദുരന്തങ്ങളിൽ നിന്നും സാമൂഹിക അസ്വസ്ഥതകളിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും സംസ്ഥാനം സംരക്ഷിക്കപ്പെടുകയും സമാധാനം നിലനിൽക്കുകയും ചെയ്യുവാൻ പ്രാർത്ഥിക്കാം.
- സഭകളും വിശ്വാസികളും ആത്മീയമായി ശക്തരായി നിലകൊണ്ട് സ്നേഹത്താലും വിനയത്താലും ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കുവാൻ പ്രാർത്ഥിക്കാം.
- എല്ലാ ഭാഷകളിലും സംസ്കാരങ്ങളിലും മതവിഭാഗങ്ങളിലുമുള്ള ജനങ്ങൾ ദൈവത്തിന്റെ സ്നേഹവും സത്യവും രക്ഷയും അറിയുവാൻ പ്രാർത്ഥിക്കാം.
ചരിത്രവും സംസ്കാരവും നവീകരണവും വികസനസാധ്യതകളും നിറഞ്ഞ ഒരു സംസ്ഥാനമാണ് തെലങ്കാന. വിവരസാങ്കേതികവിദ്യ, വിദ്യാഭ്യാസം, കൃഷി, വ്യവസായം എന്നിവയിലൂടെ ഇന്ത്യയുടെ പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന ഈ സംസ്ഥാനത്തിനും അതിലെ ജനങ്ങൾക്കും നേതാക്കൾക്കും ദൈവത്തിന്റെ അനുഗ്രഹം ലഭിക്കട്ടെ. നീതിയും സമാധാനവും ഐക്യവും ആത്മീയ ഉണർവും തെലങ്കാനയിലെ എല്ലാ ജില്ലകളിലും സമൂഹങ്ങളിലും വ്യാപിക്കുവാൻ നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം.
തെലങ്കാനയിലെ ജനങ്ങൾ പൂർണ്ണമായും സത്യ ദൈവത്തെ ആരാധിക്കുന്നവരായി തീരുവാൻ എല്ലാ ദൈവമക്കളും പ്രാർഥിക്കുക.
“യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു.”
— സങ്കീർത്തനങ്ങൾ 33:12
Telangana
Telangana is one of India’s youngest states, officially formed on 2 June 2014 after being separated from Andhra Pradesh. Located in south-central India, it covers an area of approximately 112,077 square kilometers, making it the twelfth-largest state in the country. The capital city, Hyderabad, is a major center for information technology, pharmaceuticals, education, and commerce, attracting people from across India and around the world.
The state has an estimated population of around 3.8–4.0 crore (38–40 million) people, representing diverse ethnic, linguistic, and cultural backgrounds. Telugu is the principal language, while Urdu also has official status and is widely spoken, particularly in Hyderabad.
Religious Composition
According to census-based demographic data, the religious composition of Telangana is approximately:
- Hindus: 85.1%
- Muslims: 12.7%
- Christians: 1.3%
- Others (including Buddhists, Jains, Sikhs and other faiths): 0.9%
The state is known for its religious diversity and historic coexistence of different faith communities, especially in Hyderabad, where temples, mosques, and churches stand as symbols of its multicultural heritage.
Economic Status
Telangana has one of the fastest-growing economies in India. Hyderabad serves as a global technology hub, hosting numerous multinational companies and a thriving startup ecosystem. The state is also a leader in pharmaceutical manufacturing, biotechnology, and information technology services.
Agriculture remains an important occupation, with farmers cultivating rice, cotton, maize, and pulses. Irrigation projects, industrial development, and investments in infrastructure have strengthened the state’s economy, although rural poverty, unemployment, farmer welfare, and equitable development remain ongoing concerns.
Current Leadership
The Chief Minister of Telangana is Anumula Revanth Reddy, who leads the state government and oversees its development and welfare initiatives.
Prayer Points for Telangana
- Pray that the people of Telangana will experience peace, justice, and harmony among all communities.
- Pray for the state government, the Chief Minister, ministers, and civil servants to govern with wisdom, integrity, and compassion.
- Pray for economic growth that benefits both urban and rural populations, creating employment opportunities and reducing poverty.
- Pray for farmers, laborers, entrepreneurs, and professionals, that their work may prosper and bring blessing to their families.
- Pray for students and young people to receive quality education and be guided toward lives of integrity and purpose.
- Pray for protection from natural disasters, social unrest, and crime, and for continued peace throughout the state.
- Pray for churches and Christian believers to remain faithful in worship, love, and service, shining as witnesses of Christ through humility and compassion.
- Pray that people from every language, culture, and religious background in Telangana may experience God’s love, truth, and salvation.
Conclusion
Telangana is a land rich in history, culture, innovation, and opportunity. As one of India’s most dynamic states, it influences the nation through technology, education, agriculture, and industry. Let us pray that God’s grace will rest upon its leaders and people, bringing righteousness, unity, prosperity, and spiritual awakening across every district and community.
“Blessed is the nation whose God is the Lord.” — Psalm 33:12

