- ministries
Uttarakhand
“ദേവഭൂമി” എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡ് ഇന്ത്യയുടെ വടക്കൻ ഭാഗത്തുള്ള മനോഹരമായ ഹിമാലയൻ സംസ്ഥാനമാണ്. കെദാർനാഥ്, ബദരിനാഥ്, ഗംഗോത്രി, യമുനോത്രി തുടങ്ങിയ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളും വിശുദ്ധ നദികളുടെ ഉദ്ഭവസ്ഥാനങ്ങളും ഈ സംസ്ഥാനത്തിന്റെ പ്രത്യേകതകളാണ്. ആത്മീയ പൈതൃകവും പ്രകൃതി സൗന്ദര്യവും കൊണ്ട് സമ്പന്നമായ ഈ സംസ്ഥാനം തൊഴിലില്ലായ്മ, കുടിയേറ്റം, പ്രകൃതി ദുരന്തങ്ങൾ, സാമ്പത്തിക വികസനത്തിലെ വെല്ലുവിളികൾ തുടങ്ങിയ പ്രശ്നങ്ങളും നേരിടുന്നു. ഉത്തരാഖണ്ഡിലെ എല്ലാ കുടുംബങ്ങളിലേക്കും സമൂഹങ്ങളിലേക്കും ദൈവത്തിന്റെ സ്നേഹവും സത്യവും എത്തിച്ചേരുവാൻ നമുക്ക് പ്രാർത്ഥിക്കാം.
പൊതുവിവരങ്ങൾ
- സംസ്ഥാന രൂപീകരണം: 2000 നവംബർ 9
- തലസ്ഥാനം: ഡെറാഡൂൺ (ശൈത്യകാലം), ഗൈർസൈൻ (വേനൽക്കാല നിയമസഭാ തലസ്ഥാനം)
- വിസ്തീർണം: ഏകദേശം 53,483 ചതുരശ്ര കിലോമീറ്റർ
- ജനസംഖ്യ (2025-ലെ ഏകദേശ കണക്ക്): ഏകദേശം 1.15 കോടി
- നിലവിലെ മുഖ്യമന്ത്രി: പുഷ്കർ സിംഗ് ധാമി
- ഔദ്യോഗിക ഭാഷ: ഹിന്ദി (സംസ്കൃതത്തിനും ഔദ്യോഗിക പദവിയുണ്ട്)
- പ്രധാന പ്രാദേശിക ഭാഷകൾ: ഗഢ്വാളി, കുമാവോണി, ജൗൺസാരി, ഉർദു, പഞ്ചാബി
മതപരമായ ജനസംഖ്യ
ലഭ്യമായ ഏറ്റവും പുതിയ ഔദ്യോഗിക സെൻസസ് വിവരങ്ങൾ പ്രകാരം:
- ഹിന്ദുക്കൾ: 82.97%
- മുസ്ലിംകൾ: 13.95%
- ക്രൈസ്തവർ: 0.37%
- മറ്റുള്ളവർ (സിഖുകാർ, ബുദ്ധമതക്കാർ, ജൈനമതക്കാർ തുടങ്ങിയവർ): ഏകദേശം 2.71%
മലയോര ജില്ലകളിൽ ഹിന്ദു ജനസംഖ്യയാണ് കൂടുതലുള്ളത്. സമതല പ്രദേശങ്ങളിലെ ചില ജില്ലകളിൽ മുസ്ലിംകളും സിഖുകാരും ശ്രദ്ധേയമായ സാന്നിധ്യമുണ്ട്.
സാമ്പത്തിക സ്ഥിതി
ഉത്തരാഖണ്ഡിന്റെ സമ്പദ്വ്യവസ്ഥ പ്രധാനമായും താഴെ പറയുന്ന മേഖലകളെ ആശ്രയിച്ചിരിക്കുന്നു:
- കൃഷിയും ഉദ്യാനകൃഷിയും
- വിനോദസഞ്ചാരവും തീർത്ഥാടനവും
- ജലവൈദ്യുതോൽപാദനം
- വനസമ്പത്തും ഔഷധസസ്യങ്ങളും
- നിർമ്മാണ വ്യവസായവും ഔഷധ നിർമ്മാണവും
- വിവരസാങ്കേതികവിദ്യയും വിദ്യാഭ്യാസവും
വിനോദസഞ്ചാരവും തീർത്ഥാടനവും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്നു. എന്നാൽ മലനിരകളിലെ തൊഴിൽ അവസരങ്ങളുടെ കുറവ് കാരണം നിരവധി യുവാക്കൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നു. കാലാവസ്ഥാനുസൃതമായ വെള്ളപ്പൊക്കങ്ങളും മണ്ണിടിച്ചിലുകളും മറ്റ് പ്രകൃതി ദുരന്തങ്ങളും ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു.
പ്രാർത്ഥനാ വിഷയങ്ങൾ
1. ഭരണാധികാരികൾക്കായി പ്രാർത്ഥിക്കാം
മുഖ്യമന്ത്രിയും മന്ത്രിസഭയും എല്ലാ ഭരണാധികാരികളും ജ്ഞാനത്തോടും നീതിയോടും സത്യസന്ധതയോടും കൂടി ജനങ്ങളെ സേവിക്കുവാൻ ദൈവം അവരെ നയിക്കട്ടെ.
2. ആത്മീയ ഉണർവിനായി പ്രാർത്ഥിക്കാം
ഉത്തരാഖണ്ഡിലെ ജനങ്ങൾ യേശുക്രിസ്തുവിന്റെ സ്നേഹവും രക്ഷയും അറിയുകയും സത്യത്തെ അന്വേഷിക്കുന്ന ഹൃദയം പ്രാപിക്കുകയും ചെയ്യട്ടെ.
3. കുടുംബങ്ങൾക്കും യുവജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാം
കുടുംബങ്ങൾ ശക്തിപ്പെടുവാനും കുട്ടികൾ സുരക്ഷിതരായിരിക്കുവാനും യുവാക്കൾക്ക് സ്വദേശത്തുതന്നെ മികച്ച തൊഴിൽ അവസരങ്ങൾ ലഭിക്കുവാനും പ്രാർത്ഥിക്കാം.
4. സാമ്പത്തിക പുരോഗതിക്കായി പ്രാർത്ഥിക്കാം
സുസ്ഥിരമായ വികസനം, മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ, ഉത്തരവാദിത്തമുള്ള വിനോദസഞ്ചാരം, വിദ്യാഭ്യാസം, സംരംഭകത്വം എന്നിവ വളരുവാൻ പ്രാർത്ഥിക്കാം.
5. പ്രകൃതി ദുരന്തങ്ങളിൽ നിന്ന് സംരക്ഷണത്തിനായി പ്രാർത്ഥിക്കാം
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങളിൽ നിന്ന് ദൈവം സംസ്ഥാനത്തെ കാത്തുസൂക്ഷിക്കട്ടെ. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ജ്ഞാനവും ഒരുക്കവും ലഭിക്കട്ടെ.
6. സമാധാനത്തിനും ഐക്യത്തിനുമായി പ്രാർത്ഥിക്കാം
വിവിധ മതങ്ങളിലും സമൂഹങ്ങളിലുംപ്പെട്ട ആളുകൾ പരസ്പര ബഹുമാനത്തോടെയും സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കുവാൻ പ്രാർത്ഥിക്കാം.
7. സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കാം
ഉത്തരാഖണ്ഡിലെ വിശ്വാസികൾ വിശ്വാസത്തിൽ ഉറച്ചുനിൽക്കുവാനും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിറയുവാനും സഭകൾ സ്നേഹത്തോടെയും കരുണയോടെയും സമൂഹത്തെ ശുശ്രൂഷിക്കുവാനും പ്രാർത്ഥിക്കാം.
ഉത്തരാഖണ്ഡിന് സമാധാനവും നീതിയും സമൃദ്ധിയും ലഭിക്കുവാനും, ഓരോ ഗ്രാമത്തിലും നഗരത്തിലും ആത്മീയ നവോത്ഥാനം ഉണ്ടായി അനേകരുടെ ജീവിതം ദൈവം മാറ്റിമറിക്കുവാനും നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം.
ഉത്തരാഖണ്ഡിലെ ജനങ്ങൾ പൂർണ്ണമായും സത്യ ദൈവത്തെ ആരാധിക്കുന്നവരായി തീരുവാൻ എല്ലാ ദൈവമക്കളും പ്രാർഥിക്കുക.
“യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു.”
— സങ്കീർത്തനങ്ങൾ 33:12
Uttarakhand
Uttarakhand, often called the “Land of the Gods” (Dev Bhoomi), is a beautiful Himalayan state in northern India known for its breathtaking mountains, sacred rivers, and famous pilgrimage centers such as Kedarnath, Badrinath, Gangotri, and Yamunotri. Despite its spiritual heritage and natural beauty, the state faces challenges related to migration, unemployment, natural disasters, and economic development. Let us pray that God’s love and truth will touch every family and community across Uttarakhand.
General Information
- State Formation: 9 November 2000
- Capital: Dehradun (Winter), Gairsain (Summer)
- Area: Approximately 53,483 square kilometers
- Estimated Population (2025): Around 11.5 million (1.15 crore) people
- Current Chief Minister: Pushkar Singh Dhami
- Official Language: Hindi (with Sanskrit as an additional official language)
- Major Regional Languages: Garhwali, Kumaoni, Jaunsari, Urdu, and Punjabi
Religious Composition
According to the latest available official census data:
- Hindus: 82.97%
- Muslims: 13.95%
- Christians: 0.37%
- Others (Sikhs, Buddhists, Jains, and other faiths): approximately 2.71%
The majority of the hill districts are predominantly Hindu, while Muslims and Sikhs have a significant presence in several plains districts.
Economic Status
Uttarakhand’s economy is based on:
- Agriculture and horticulture
- Tourism and pilgrimage
- Hydroelectric power generation
- Forestry and herbal products
- Manufacturing and pharmaceuticals
- Information technology and education
The tourism sector contributes significantly to the state’s economy, attracting millions of pilgrims and tourists every year. However, many young people migrate to other states due to limited employment opportunities in the mountainous regions. Seasonal floods, landslides, and environmental challenges also affect livelihoods.
Prayer Points
- Pray for the Government
- Pray that the Chief Minister and government officials will govern with wisdom, justice, and integrity for the welfare of all people.
- Pray for Spiritual Awakening
- Pray that the people of Uttarakhand will encounter the love and saving grace of Jesus Christ and seek the truth with open hearts.
- Pray for Families and Youth
- Pray for strong families, protection for children, and meaningful employment opportunities that will reduce migration from rural areas.
- Pray for Economic Development
- Pray for sustainable growth, better infrastructure, responsible tourism, and increased opportunities for education and entrepreneurship.
- Pray for Protection from Natural Disasters
- Pray for God’s protection over the state from floods, landslides, earthquakes, and other calamities, and for wisdom in disaster preparedness.
- Pray for Peace and Unity
- Pray that people of different religions and communities will live together peacefully with mutual respect and harmony.
- Pray for the Church
- Pray that Christian believers in Uttarakhand will remain faithful, bold, and filled with the Holy Spirit, and that churches will be strengthened to serve their communities with love and compassion.
May God bless Uttarakhand with peace, righteousness, prosperity, and a spiritual revival that transforms lives and brings hope to every village and city.
“Blessed is the nation whose God is the Lord.” — Psalm 33:12

