- ministries
Arunachal Pradesh
അരുണാചൽ പ്രദേശ് ഇന്ത്യയുടെ വടക്കുകിഴക്കൻ അറ്റത്തുള്ള സംസ്ഥാനമാണ്. “ഉദയസൂര്യന്റെ നാട്” എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്, കാരണം ഇന്ത്യയിൽ ആദ്യം സൂര്യോദയം കാണുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഇത്. ചൈന, ഭൂട്ടാൻ, മ്യാൻമർ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതിനാൽ ഈ സംസ്ഥാനത്തിന് തന്ത്രപ്രധാനമായ സ്ഥാനമുണ്ട്. മനോഹരമായ പർവതങ്ങൾ, കാടുകൾ, നദികൾ, ഗോത്രവർഗ സംസ്കാരങ്ങൾ എന്നിവകൊണ്ട് സമ്പന്നമായ സംസ്ഥാനമാണിത്. തലസ്ഥാനം ഇറ്റാനഗർ ആണ്.
അരുണാചൽ പ്രദേശിന്റെ വിസ്തീർണം ഏകദേശം 83,743 ചതുരശ്ര കിലോമീറ്റർ ആണ്. ഭൂമിശാസ്ത്രപരമായി വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ ഒന്നാണിത്. മലനിരകളും കാടുകളും കൂടുതലായതിനാൽ നിരവധി പ്രദേശങ്ങൾ ഇപ്പോഴും ദുര്‍ഗമമാണ്. സംസ്ഥാനത്തിന്റെ ജനസംഖ്യ ഏകദേശം 16 ലക്ഷം ആണ്.
ന്യിഷി, ആദി, ഗാലോ, അപാതാനി, മോൻപ, മിഷ്മി, ടാഗിൻ തുടങ്ങിയ നിരവധി ഗോത്രവർഗ സമൂഹങ്ങൾ ഇവിടെ താമസിക്കുന്നു. ഓരോ ഗോത്രത്തിനും തനതായ ഭാഷയും സംസ്കാരവും ആചാരങ്ങളും ഉണ്ട്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഗതാഗതം, തൊഴിൽ തുടങ്ങിയ മേഖലകളിൽ ഇപ്പോഴും പല ഗ്രാമങ്ങളും പിന്നാക്കാവസ്ഥയിലാണ്.
സാമ്പത്തിക സ്ഥിതി
അരുണാചൽ പ്രദേശിന്റെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും താഴെപ്പറയുന്ന മേഖലകളെ ആശ്രയിച്ചിരിക്കുന്നു:
- കൃഷിയും തോട്ടവിളകളും
- വനവിഭവങ്ങളും മുള ഉൽപ്പന്നങ്ങളും
- കൈത്തറി, കൈത്തൊഴിൽ
- ജലവൈദ്യുത പദ്ധതികൾ
- വിനോദസഞ്ചാരം
പ്രകൃതി വിഭവങ്ങൾ ധാരാളം ഉണ്ടായിട്ടും, ദൂരപ്രദേശങ്ങളിലെ ഗ്രാമങ്ങൾ ഇപ്പോഴും ദാരിദ്ര്യം, തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ആരോഗ്യ-വിദ്യാഭ്യാസ പരിമിതികൾ എന്നിവ നേരിടുന്നു. അതിർത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങൾക്ക് കൂടുതൽ വികസനം ആവശ്യമുണ്ട്.
അരുണാചൽ പ്രദേശിന്റെ നിലവിലെ മുഖ്യമന്ത്രി Pema Khandu ആണ്. അരുണാചൽ പ്രദേശ് മതപരമായ വൈവിധ്യമുള്ള സംസ്ഥാനമാണ്.
- ക്രൈസ്തവർ – 30.26%
- ഹിന്ദുക്കൾ – 29.04%
- ബൗദ്ധർ – 11.77%
- മുസ്ലിംകൾ – 1.95%
- മറ്റു ഗോത്രമതങ്ങളും പാരമ്പര്യ വിശ്വാസങ്ങളും – 26–27%
ഡോണി-പോളോ പോലുള്ള ഗോത്രമതങ്ങൾ ഇന്നും പല സമൂഹങ്ങളിലും നിലനിൽക്കുന്നു. ടിബറ്റൻ അതിർത്തിക്കടുത്ത പ്രദേശങ്ങളിൽ ബൗദ്ധമത സ്വാധീനം കൂടുതലാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ക്രൈസ്തവ വിശ്വാസവും വളർന്നുവരുന്നുണ്ട്.
പ്രാർത്ഥനാ വിഷയങ്ങൾ
- സംസ്ഥാനത്തിലെ വിവിധ ഗോത്രവർഗ സമൂഹങ്ങൾക്കിടയിൽ ഐക്യവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കുക.
- ദൂരപ്രദേശങ്ങളിലെ ഗ്രാമങ്ങൾക്ക് നല്ല റോഡുകളും വിദ്യാഭ്യാസവും ആരോഗ്യസൗകര്യങ്ങളും ലഭിക്കാനായി പ്രാർത്ഥിക്കുക.
- തൊഴിലില്ലായ്മയും അവസരക്കുറവും നേരിടുന്ന യുവാക്കൾക്കായി പ്രാർത്ഥിക്കുക.
- സംസ്ഥാന നേതാക്കൾക്കും ഭരണാധികാരികൾക്കും ദൈവജ്ഞാനവും നീതിയുള്ള നേതൃത്വം ലഭിക്കാനായി പ്രാർത്ഥിക്കുക.
- സുവിശേഷ പ്രവർത്തകരും സഭകളും ശക്തരാകാനായി പ്രാർത്ഥിക്കുക.
- വിവിധ മതവിഭാഗങ്ങൾക്കിടയിൽ സൗഹൃദവും സഹവർത്തിത്വവും നിലനിൽക്കാനായി പ്രാർത്ഥിക്കുക.
- അതിർത്തി പ്രദേശങ്ങളിൽ സമാധാനവും സുരക്ഷയും ഉണ്ടാകാനായി പ്രാർത്ഥിക്കുക.
- അരുണാചൽ പ്രദേശിലെ ജനങ്ങൾ ആത്മീയമായും സാമ്പത്തികമായും അനുഗ്രഹിക്കപ്പെടാനായി പ്രാർത്ഥിക്കുക.
അരുണാചൽ പ്രദേശിലെ ജനങ്ങൾ പൂർണ്ണമായും സത്യ ദൈവത്തെ ആരാധിക്കുന്നവരായി തീരുവാൻ എല്ലാ ദൈവമക്കളും പ്രാർഥിക്കുക.
““യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു.”
— സങ്കീർത്തനങ്ങൾ 33:12
Arunachal Pradesh
Arunachal Pradesh is the northeastern-most state of India, often called the “Land of the Rising Sun” because it receives the first sunrise in the country. It shares international borders with China, Bhutan, and Myanmar, making it strategically important and culturally diverse. The state is known for its beautiful mountains, forests, rivers, and tribal heritage. The capital city is Itanagar.
Arunachal Pradesh covers an area of approximately 83,743 square kilometers, making it one of the largest states in Northeast India geographically. However, due to its mountainous terrain and dense forests, many regions remain remote and difficult to access. The estimated population is around 16 lakh (1.6 million) people.
The people of Arunachal Pradesh belong to many tribal communities, each with distinct languages, customs, and traditions. Major tribes include Nyishi, Adi, Galo, Apatani, Monpa, Mishmi, and Tagin. The state has rich cultural diversity, but many villages still face challenges related to transportation, healthcare, education, and employment.
The economy of Arunachal Pradesh is primarily based on:
- Agriculture and horticulture
- Forestry and bamboo products
- Handicrafts and weaving
- Hydroelectric power projects
- Tourism
Despite its natural resources and beauty, the state still faces economic difficulties in remote areas. Many villages struggle with poverty, limited infrastructure, unemployment, and lack of access to quality healthcare and higher education. Border villages especially need development, connectivity, and livelihood opportunities. Recent state budgets have focused on infrastructure and border village development programs.
The current Chief Minister of Arunachal Pradesh is Pema Khandu.
Religion in Arunachal Pradesh
Arunachal Pradesh is one of the most religiously diverse states in India. According to Census-based estimates:
- Christians – 30.26%
- Hindus – 29.04%
- Buddhists – 11.77%
- Muslims – 1.95%
- Others/Traditional Tribal Religions (including Donyi-Polo and indigenous faiths) – around 26–27%
Many tribal communities continue to follow indigenous faiths such as Donyi-Polo, which centers on the worship of the Sun and Moon. Christianity has grown significantly in recent decades, especially among tribal populations. Buddhism is prominent among tribes near the Tibetan border, especially in Tawang and surrounding districts.
Prayer Points for Arunachal Pradesh
- Pray for peace and unity among the many tribes and communities.
- Pray for spiritual growth, wisdom, and strong faith among believers.
- Pray for remote villages to receive better roads, education, healthcare, and employment opportunities.
- Pray for young people struggling with unemployment, addiction, and lack of opportunities.
- Pray for pastors, missionaries, and churches serving in difficult and remote regions.
- Pray for harmony between different religions and communities.
- Pray for protection along the international borders and for stability in the region.
- Pray that the people of Arunachal Pradesh experience hope, development, peace, and spiritual blessing.
“Blessed is the nation whose God is the Lord.” — Psalm 33:12

