Bihar

ബിഹാർ ഇന്ത്യയുടെ ചരിത്രപരമായും ജനസംഖ്യാ അടിസ്ഥാനത്തിലും ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ്. കിഴക്കൻ ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ബിഹാറിന്റെ വിസ്തീർണം ഏകദേശം 94,163 ചതുരശ്ര കിലോമീറ്ററാണ്. 13 കോടിയിലധികം ജനസംഖ്യയുള്ള ഈ സംസ്ഥാനം ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രമായ സംസ്ഥാനങ്ങളിൽ ഒന്നാണ്. തലസ്ഥാനം പട്‌നയാണ്, ഇത് പുരാതനകാലം മുതൽ വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും പ്രധാന കേന്ദ്രമായിരുന്നു.

ബിഹാറിന് സമ്പന്നമായ ആത്മീയവും ചരിത്രപരവുമായ പാരമ്പര്യമുണ്ട്. ഗൗതമ ബുദ്ധന്റെ ഉപദേശങ്ങൾ വ്യാപകമായി പ്രചരിച്ച ബോധ്ഗയ, രാജ്ഗിർ, നളന്ദ, വൈശാലി തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നിവയുമായി ബന്ധപ്പെട്ട  ആത്മീയ പാരമ്പര്യവും ബിഹാറിനുണ്ട്. എന്നിരുന്നാലും, ദാരിദ്ര്യം, തൊഴിലില്ലായ്മ, കുടിയേറ്റം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, പ്രളയബാധ, വ്യവസായ വികസനത്തിലെ പിന്നാക്കാവസ്ഥ തുടങ്ങിയ നിരവധി സാമൂഹിക-സാമ്പത്തിക വെല്ലുവിളികൾ സംസ്ഥാനം നേരിടുന്നു.

ബിഹാറിന്റെ സാമ്പത്തിക വ്യവസ്ഥ പ്രധാനമായും കൃഷിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ജനങ്ങളുടെ വലിയൊരു വിഭാഗം കൃഷിയിലും ദിവസവേതന ജോലികളിലും ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. നെല്ല്, ഗോതമ്പ്, മക്കച്ചോലം, കരിമ്പ്, പയർവർഗങ്ങൾ തുടങ്ങിയ വിളകൾ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. എന്നിരുന്നാലും, ഇന്ത്യയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി ബിഹാർ ഇന്നും കണക്കാക്കപ്പെടുന്നു. സ്ഥിരമായ വരുമാനം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, തൊഴിൽ എന്നിവക്കായി പല കുടുംബങ്ങളും വലിയ പോരാട്ടങ്ങളാണ് നേരിടുന്നത്. മികച്ച തൊഴിൽ അവസരങ്ങൾ തേടി നിരവധി യുവാക്കൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും കുടിയേറുന്നു.

വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക പുരോഗതി എന്നിവ ലക്ഷ്യമാക്കി സംസ്ഥാനം മാറ്റത്തിന്റെയും വികസനത്തിന്റെയും വഴിയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു.

മതപരമായി ബിഹാറിലെ ജനവിഭാഗങ്ങളുടെ ഏകദേശ കണക്ക് ഇപ്രകാരമാണ്:

  • ഹിന്ദുക്കൾ – ഏകദേശം 82.7%
  • മുസ്ലിംകൾ – ഏകദേശം 16.9%
  • ക്രിസ്ത്യാനികൾ – ഏകദേശം 0.12%
  • ബുദ്ധമതം, ജൈനമതം, സിഖ് മതം തുടങ്ങിയ മറ്റു മതവിഭാഗങ്ങൾ – ഏകദേശം 0.3%

ഹിന്ദി, ഭോജ്പുരി, മൈഥിലി, മഗാഹി തുടങ്ങിയ ഭാഷകളാണ് പ്രധാനമായും സംസാരിക്കപ്പെടുന്നത്. 25 വയസ്സിന് താഴെയുള്ള യുവജനങ്ങളുടെ വലിയ സാന്നിധ്യമുള്ള സംസ്ഥാനം കൂടിയായതിനാൽ, യുവജന വികസനത്തിനും തൊഴിൽ സൃഷ്ടിക്കലിനും വലിയ സാധ്യതകളും വെല്ലുവിളികളും ബിഹാറിൽ നിലനിൽക്കുന്നു.

ബിഹാറിനായി പ്രാർത്ഥിക്കേണ്ട വിഷയങ്ങൾ:

  • ദാരിദ്ര്യം കുറയാനും സാമ്പത്തിക വളർച്ചക്കും തൊഴിൽ അവസരങ്ങൾ വർധിക്കാനും വേണ്ടി പ്രാർത്ഥിക്കുക.
  • പ്രളയം, കടബാധ്യത, അനിശ്ചിത വരുമാനം എന്നിവ നേരിടുന്ന കർഷകരെയും തൊഴിലാളികളെയും വേണ്ടി പ്രാർത്ഥിക്കുക.
  • വിവിധ മതവിഭാഗങ്ങൾക്കിടയിൽ സമാധാനവും ഐക്യവും നിലനിൽക്കാൻ വേണ്ടി പ്രാർത്ഥിക്കുക.
  • ഗ്രാമപ്രദേശങ്ങളിൽ മികച്ച വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാനായി പ്രാർത്ഥിക്കുക.
  • ബിഹാറിലെ യുവജനങ്ങൾക്ക് നല്ല മാർഗ്ഗനിർദ്ദേശവും തൊഴിൽ അവസരങ്ങളും ലഭിക്കാനായി പ്രാർത്ഥിക്കുക.
  • സംസ്ഥാനത്തെ ഭരണാധികാരികൾ നീതിയോടും കരുണയോടും കൂടി ഭരിക്കാനായി പ്രാർത്ഥിക്കുക.
  • ജനങ്ങളിൽ ആത്മീയ ഉണർവും പ്രത്യാശയും ജീവിതപരിവർത്തനവും ഉണ്ടാകാനായി പ്രാർത്ഥിക്കുക.

ബിഹാറിലെ ജനങ്ങൾ പൂർണ്ണമായും സത്യ ദൈവത്തെ ആരാധിക്കുന്നവരായി തീരുവാൻ എല്ലാ ദൈവമക്കളും പ്രാർഥിക്കുക.

“യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു.”

— സങ്കീർത്തനങ്ങൾ 33:12

Bihar

Bihar is one of the most historically significant and densely populated states in India. Located in eastern India, Bihar covers an area of about 94,163 square kilometers and has a population of more than 13 crore (130 million) people, making it one of the largest states in the country by population. The capital city is Patna, an ancient center of learning and culture.

Bihar has a rich spiritual and historical heritage. It is the land where Buddhism flourished under Gautama Buddha, and it has deep connections with Hinduism, Jainism, and Sikhism. The state is home to many important religious and historical sites such as Bodh Gaya, Rajgir, Nalanda, and Vaishali. Despite its rich heritage, Bihar continues to face major social and economic challenges including poverty, unemployment, migration, lack of infrastructure, floods, and limited industrial development.

Economically, Bihar is primarily agriculture-based. A large percentage of the population depends on farming and daily labor for survival. Crops such as rice, wheat, maize, sugarcane, and pulses are widely cultivated. However, the state still ranks among the economically weaker states in India, with many families struggling for stable income, education, healthcare, and employment opportunities. Many young people migrate to other Indian states or abroad seeking better jobs and living conditions.

The current Chief Minister of Bihar is Nitish Kumar. The state continues to undergo political and social changes while striving for better development, education, and infrastructure.

Religion plays a very important role in the lives of the people of Bihar. According to census and demographic data:

  • Hindus: approximately 82.7%
  • Muslims: approximately 16.9%
  • Christians: approximately 0.12%
  • Buddhists, Jains, Sikhs, and others: around 0.3% combined

Most people in Bihar speak Hindi, Bhojpuri, Maithili, or Magahi. The state has a very young population, with a large percentage under the age of 25, creating both opportunities and challenges for education and employment.

Prayer Points for Bihar:

  • Pray for economic growth, employment opportunities, and reduction of poverty.
  • Pray for farmers and laborers who struggle with floods, debt, and unstable income.
  • Pray for peace and harmony among different religious communities.
  • Pray for better education, healthcare, and infrastructure across rural areas.
  • Pray for the youth of Bihar to receive guidance, wisdom, and opportunities for a brighter future.
  • Pray for spiritual awakening, hope, and transformation among the people of Bihar.

“Blessed is the nation whose God is the Lord.” — Psalm 33:12