- ministries
മിസോറാം
“കുന്നിൻ ജനങ്ങളുടെ നാട്” എന്നറിയപ്പെടുന്ന മിസോറാം ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള മനോഹരവും സമാധാനപരവുമായ സംസ്ഥാനമാണ്. 1987 ഫെബ്രുവരി 20-ന് മിസോറാം സമാധാന ഉടമ്പടിക്ക് ശേഷം ഇന്ത്യയുടെ 23-ാമത്തെ സംസ്ഥാനമായി രൂപീകരിക്കപ്പെട്ടു. പച്ചപിടിച്ച മലനിരകൾ, ആഴമുള്ള താഴ്വരകൾ, സമൃദ്ധമായ വനങ്ങൾ, ശക്തമായ സാമൂഹിക ഐക്യം എന്നിവയാണ് മിസോറാമിന്റെ പ്രത്യേകതകൾ. സംസ്ഥാന തലസ്ഥാനമായ ഐസോൾ ഭരണ, വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമാണ്.
- സംസ്ഥാന വിസ്തീർണ്ണം: ഏകദേശം 21,081 ചതുരശ്ര കിലോമീറ്റർ
- തലസ്ഥാനം: ഐസോൾ
- ജനസംഖ്യ: ഏകദേശം 13 ലക്ഷം
- ഔദ്യോഗിക ഭാഷ: മിസോ (ഇംഗ്ലീഷും വ്യാപകമായി ഉപയോഗിക്കുന്നു)
- അതിർത്തികൾ: കിഴക്കും തെക്കും മ്യാൻമാർ, പടിഞ്ഞാറ് ബംഗ്ലാദേശ്, വടക്ക് അസം, മണിപ്പൂർ, ത്രിപുര സംസ്ഥാനങ്ങൾ.
ജനങ്ങളും സമൂഹവും
മിസോറാമിലെ ജനങ്ങളിൽ ഭൂരിഭാഗവും വിവിധ മിസോ ഗോത്രവർഗ്ഗങ്ങളിൽപ്പെട്ടവരാണ്. സമ്പന്നമായ സാംസ്കാരിക പാരമ്പര്യം, കുടുംബബന്ധങ്ങളുടെ ശക്തി, അതിഥിസത്കാരം, ഉയർന്ന സാക്ഷരത എന്നിവ ഇവരുടെ പ്രത്യേകതകളാണ്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് മിസോറാം. സഭകളും സാമൂഹിക സംഘടനകളും ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു.
മതപരമായ ഘടന
ക്രിസ്തുമത വിശ്വാസികൾ ഭൂരിപക്ഷമായ ഇന്ത്യയിലെ അപൂർവ സംസ്ഥാനങ്ങളിലൊന്നാണ് മിസോറാം.
- ക്രിസ്ത്യാനികൾ: 87.16%
- ബുദ്ധമത വിശ്വാസികൾ: 8.51%
- ഹിന്ദുക്കൾ: 2.75%
- മുസ്ലിംകൾ: 1.35%
- മറ്റുള്ളവർ (ജൈനർ, സിഖുകാർ, തദ്ദേശീയ വിശ്വാസങ്ങൾ തുടങ്ങിയവർ): ഏകദേശം 0.23%
പ്രധാനമായും പ്രസ്ബിറ്റേറിയൻ, ബാപ്റ്റിസ്റ്റ് സഭകളാണ് സംസ്ഥാനത്തിന്റെ ആത്മീയവും സാമൂഹികവുമായ ജീവിതത്തെ നയിക്കുന്നത്.
സാമ്പത്തിക സ്ഥിതി
കൃഷി, ഹോർട്ടികൾച്ചർ, മുള (ബാംബു) വ്യവസായം, വനവിഭവങ്ങൾ, സർക്കാർ സേവനങ്ങൾ എന്നിവയെ ആശ്രയിച്ചുള്ള വികസിച്ചുവരുന്ന സമ്പദ്‌വ്യവസ്ഥയാണ് മിസോറാമിനുള്ളത്. പരമ്പരാഗതമായ ജൂം കൃഷിക്ക് പകരമായി ആധുനിക കൃഷിരീതികളും ഫലകൃഷിയും വളർന്നുവരുന്നു.
സർക്കാർ തൊഴിലും സേവനമേഖലയും സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളാണ്. മ്യാൻമറുമായും ബംഗ്ലാദേശുമായും ഉള്ള അതിർത്തി വ്യാപാരം ഭാവിയിൽ കൂടുതൽ സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കുന്നു. എന്നിരുന്നാലും തൊഴിലവസരങ്ങളുടെ കുറവ് മൂലം അനേകം യുവാക്കൾ സംസ്ഥാനത്തിന് പുറത്തേക്ക് ജോലി തേടി പോകുന്നുണ്ട്.
നിലവിലെ മുഖ്യമന്ത്രി
മിസോറാമിന്റെ നിലവിലെ മുഖ്യമന്ത്രി ലാൽദുഹോമ ആണ്. സംസ്ഥാനത്തിന്റെ വികസനം, ഭരണനിർവഹണം, ജനക്ഷേമ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നൽകുന്നു.
മിസോറാമിനുവേണ്ടിയുള്ള പ്രാർത്ഥനാ വിഷയങ്ങൾ
1. ആത്മീയ വളർച്ചയ്ക്കായി പ്രാർത്ഥിക്കുക
മിസോറാമിലെ ക്രിസ്തീയ സാക്ഷ്യത്തിനായി ദൈവത്തെ സ്തുതിക്കുകയും വിശ്വാസികൾ വചനത്തിൽ ആഴപ്പെടുകയും വിശുദ്ധിയിലും സ്നേഹത്തിലും വളരുകയും ചെയ്യുവാൻ പ്രാർത്ഥിക്കുക.
2. സഭകളുടെ ഐക്യത്തിനായി പ്രാർത്ഥിക്കുക
വിവിധ സഭകളും വിഭാഗങ്ങളും സുവിശേഷ പ്രവർത്തനത്തിലും സാമൂഹ്യസേവനത്തിലും ഐക്യത്തോടെ പ്രവർത്തിക്കുവാൻ ദൈവം കൃപ നൽകണമേ എന്ന് പ്രാർത്ഥിക്കുക.
3. സാമ്പത്തിക പുരോഗതിക്കായി പ്രാർത്ഥിക്കുക
തൊഴിലവസരങ്ങൾ വർദ്ധിക്കുവാനും കൃഷി, വ്യവസായം, വിനോദസഞ്ചാരം, ചെറുകിട സംരംഭങ്ങൾ എന്നിവ അഭിവൃദ്ധി പ്രാപിക്കുവാനും പ്രാർത്ഥിക്കുക.
4 യുവജനങ്ങൾക്കായി പ്രാർത്ഥിക്കുക
യുവാക്കൾ ലഹരികളിൽ നിന്നും തെറ്റായ സ്വാധീനങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടുകയും ദൈവഭയമുള്ള നേതൃത്വത്തിലേക്ക് വളരുകയും ചെയ്യുവാൻ പ്രാർത്ഥിക്കുക.
5. കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുക
കുടുംബങ്ങളിൽ സ്നേഹവും ഐക്യവും നിലനിൽക്കുവാനും മാതാപിതാക്കളും മക്കളും ദൈവഭക്തിയിൽ വളരുവാനും പ്രാർത്ഥിക്കുക.
6. സമാധാനത്തിനും സാമൂഹിക ഐക്യത്തിനുമായി പ്രാർത്ഥിക്കുക
മിസോറാമിൽ നിലനിൽക്കുന്ന സമാധാനവും സൗഹാർദ്ദവും തുടർന്നും നിലനിൽക്കുകയും വിവിധ സമൂഹങ്ങൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുകയും ചെയ്യുവാൻ പ്രാർത്ഥിക്കുക.
7. സുവിശേഷ പ്രവർത്തനങ്ങൾക്കായി പ്രാർത്ഥിക്കുക
മിസോറാമിലെ സഭകൾ ഇന്ത്യയിലുടനീളവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി സുവിശേഷം അറിയിക്കുന്ന ദൗത്യത്തിൽ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുവാനും അനേകർ ക്രിസ്തുവിനെ അറിയുവാനും പ്രാർത്ഥിക്കുക.
മിസോറാമിലെ ജനങ്ങൾ പൂർണ്ണമായും സത്യ ദൈവത്തെ ആരാധിക്കുന്നവരായി തീരുവാൻ എല്ലാ ദൈവമക്കളും പ്രാർഥിക്കുക.
“യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു.”
— സങ്കീർത്തനങ്ങൾ 33:12
Mizoram
Overview
Mizoram, known as the “Land of the Hill People,” is one of the most peaceful and scenic states in northeastern India. It became the 23rd state of India on 20 February 1987 after the historic Mizoram Peace Accord. The state is characterized by rolling hills, deep valleys, lush forests, and a strong sense of community among its people. Its capital city is Aizawl, which serves as the administrative, educational, and cultural center of the state.
- State Area: Approximately 21,081 square kilometers
- Capital: Aizawl
- Estimated Population: Around 1.3 million people
- Official Language: Mizo (English is also widely used)
- Borders: Myanmar to the east and south, Bangladesh to the west, and the Indian states of Assam, Manipur, and Tripura.
Population and People
The majority of the population belongs to various Mizo tribes, known for their rich cultural heritage, strong family values, hospitality, and high literacy rate. Mizoram is among the most literate states in India, with education playing a significant role in society. The people maintain close-knit communities where churches and local organizations have considerable influence on daily life.
Religious Composition
Mizoram is one of the few Indian states where Christianity is the overwhelming majority religion.
- Christians: 87.16%
- Buddhists: 8.51%
- Hindus: 2.75%
- Muslims: 1.35%
- Others (including Jains, Sikhs, traditional religions, and religion not stated): approximately 0.23%
Most Christians belong to Protestant denominations such as Presbyterian and Baptist churches, which have significantly shaped the state’s social and cultural life.
Economic Status
Mizoram has a developing economy based primarily on agriculture, horticulture, bamboo cultivation, forestry, and government services. Traditional shifting cultivation (jhum farming) has gradually been supplemented by modern horticulture and commercial farming. The service sector and public administration contribute substantially to the state’s economy, while cross-border trade with Myanmar and Bangladesh offers growing economic opportunities.
Despite significant improvements in infrastructure and income levels, employment opportunities remain limited, leading many young people to seek jobs outside the state. Tourism, bamboo industries, handloom products, and food processing are emerging sectors with considerable growth potential.
Current Chief Minister
The current Chief Minister of Mizoram is Lalduhoma, who leads the state government and oversees its development initiatives.
Prayer Points for Mizoram
1. Pray for Spiritual Growth
Give thanks for the widespread Christian witness in Mizoram and pray that believers will continue to grow in biblical faith, humility, holiness, and love for Christ.
2. Pray for Church Unity
Ask God to strengthen unity among churches and denominations so that they may work together in sharing the Gospel and serving society with compassion.
3. Pray for Economic Development
Pray for sustainable employment opportunities, successful agricultural initiatives, business growth, and wise stewardship of the state’s natural resources.
4. Pray for Youth
Ask God to guide the younger generation, protecting them from addiction, unemployment, hopelessness, and unhealthy influences while raising up godly leaders for the future.
5. Pray for Families
Pray that families will remain strong, marriages will flourish, children will grow in wisdom and faith, and communities will continue to support one another.
6. Pray for Peace and Stability
Thank God for the peace that Mizoram enjoys and pray that harmony among different ethnic and religious communities will continue for generations to come.
7. Pray for Mission and Outreach
Pray that the churches of Mizoram will continue to be a blessing not only within the state but also through missionary work across India and around the world, bringing hope and the message of Christ to many people.
“Blessed is the nation whose God is the Lord.” — Psalm 33:12

