- ministries
Rajasthan
“രാജാക്കന്മാരുടെ നാട്” എന്നറിയപ്പെടുന്ന രാജസ്ഥാൻ, 3,42,239 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ്. ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയുടെ ഏകദേശം 10.4% ഈ സംസ്ഥാനത്തിലാണ്. സംസ്ഥാന തലസ്ഥാനം ജയ്പൂർ ആണ്, “പിങ്ക് സിറ്റി” എന്ന പേരിലും ഇത് പ്രശസ്തമാണ്. അതിമനോഹരമായ കോട്ടകൾ, കൊട്ടാരങ്ങൾ, മരുഭൂമികൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം, വർണ്ണാഭമായ ആഘോഷങ്ങൾ എന്നിവ രാജസ്ഥാനിന്റെ പ്രത്യേകതകളാണ്. പാകിസ്ഥാനുമായി അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഈ സംസ്ഥാനം പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു.
ജനസംഖ്യ
രാജസ്ഥാനിൽ 8.3 കോടിയിലധികം ജനങ്ങൾ താമസിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിലൊന്നായ ഇവിടെ വലിയ നഗരങ്ങളും ആയിരക്കണക്കിന് ഗ്രാമങ്ങളും ഉൾപ്പെടുന്നു. മരുഭൂമി പ്രദേശങ്ങളിലെ ഒട്ടേറെ ജനവിഭാഗങ്ങൾ വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, തൊഴിൽ അവസരങ്ങൾ എന്നിവയുടെ പരിമിതികളോടെ ജീവിതം നയിക്കുന്നു.
മതപരമായ ഘടന
ലഭ്യമായ ഏറ്റവും പുതിയ സെൻസസ് കണക്കുകൾ പ്രകാരം രാജസ്ഥാനിലെ മതവിഭാഗങ്ങളുടെ അനുപാതം ചുവടെ കൊടുക്കുന്നു:
- ഹിന്ദുക്കൾ: 88.49%
- മുസ്ലിംകൾ: 9.07%
- ക്രിസ്ത്യാനികൾ: 0.14%
- സിഖുകാർ: 1.27%
- ജൈനമത വിശ്വാസികൾ: 0.91%
- ബൗദ്ധരും മറ്റു മതസ്ഥരും: ഏകദേശം 0.12%
ക്രിസ്ത്യൻ സമൂഹം ജനസംഖ്യയുടെ വളരെ ചെറിയ ശതമാനമായതിനാൽ, ഇന്ത്യയിലെ ഏറ്റവും കുറച്ച് സുവിശേഷം എത്തിച്ചേർന്ന സംസ്ഥാനങ്ങളിൽ ഒന്നായി രാജസ്ഥാൻ കണക്കാക്കപ്പെടുന്നു.
സാമ്പത്തിക സ്ഥിതി
കൃഷി, ഖനനം, വിനോദസഞ്ചാരം, തുണിത്തര വ്യവസായം, കരകൗശല ഉൽപ്പന്നങ്ങൾ, പുനരുപയോഗ ഊർജ്ജം, ചെറുകിട വ്യവസായങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വൈവിധ്യമാർന്ന സമ്പദ്‌വ്യവസ്ഥയാണ് രാജസ്ഥാനിനുള്ളത്.
- മാർബിൾ, സാൻഡ്‌സ്റ്റോൺ, സിങ്ക്, ലെഡ്, ജിപ്സം എന്നിവയുടെ ഉൽപ്പാദനത്തിൽ ഇന്ത്യയിൽ മുൻനിരയിലാണ്.
- ചരിത്രസ്മാരകങ്ങളും സാംസ്കാരിക ഉത്സവങ്ങളും സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നു.
- ഗോതമ്പ്, കടുക്, ചാമ, ബാർലി, പയർവർഗ്ഗങ്ങൾ എന്നിവ പ്രധാന കാർഷിക വിളകളാണ്.
- സാമ്പത്തിക വളർച്ച കൈവരിച്ചിട്ടുണ്ടെങ്കിലും, ജലക്ഷാമം, മരുഭൂമീകരണം, തൊഴിലില്ലായ്മ, ദാരിദ്ര്യം, വിദ്യാഭ്യാസ അസമത്വം തുടങ്ങിയ വെല്ലുവിളികൾ പല ജില്ലകളിലും ഇപ്പോഴും നിലനിൽക്കുന്നു.
നിലവിലെ മുഖ്യമന്ത്രി
രാജസ്ഥാനിന്റെ നിലവിലെ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ ആണ്. 2023 ഡിസംബറിലാണ് അദ്ദേഹം ചുമതലയേറ്റത്. അടിസ്ഥാന സൗകര്യ വികസനം, വ്യവസായ നിക്ഷേപം, ജലസംരക്ഷണം, വിദ്യാഭ്യാസം, ജനക്ഷേമ പദ്ധതികൾ എന്നിവയിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നു.
പ്രാർത്ഥനാ വിഷയങ്ങൾ
1. ആത്മീയ ഉണർവിനായി പ്രാർത്ഥിക്കുക
രാജസ്ഥാനിലെ ജനങ്ങൾ ദൈവസ്നേഹവും സത്യവും അറിയുകയും അനേകർ യേശുക്രിസ്തുവിനെ വ്യക്തിപരമായ രക്ഷകനായി സ്വീകരിക്കുകയും ചെയ്യുവാൻ പ്രാർത്ഥിക്കാം.
2. സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കുക
ചെറിയ ക്രിസ്തീയ സമൂഹം വിശ്വാസത്തിൽ ഉറച്ചുനിൽക്കുവാനും ധൈര്യത്തോടെയും ഐക്യത്തോടെയും ജീവിക്കുവാനും പ്രാർത്ഥിക്കാം. അവിടെ പ്രവർത്തിക്കുന്ന ശുശ്രൂഷകന്മാർക്കും സുവിശേഷകരും മിഷനറിമാർക്കും വിശ്വാസികൾക്കും ദൈവം ശക്തിയും സംരക്ഷണവും നൽകട്ടെ.
3. ഭരണാധികാരികൾക്കുവേണ്ടി പ്രാർത്ഥിക്കുക
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഭരണാധികാരികൾക്കും ജ്ഞാനത്തോടെയും നീതിയോടെയും സത്യസന്ധതയോടെയും കരുണയോടെയും ഭരിക്കുവാൻ ദൈവം കൃപ നൽകണമേ എന്ന് പ്രാർത്ഥിക്കാം.
4. കുടുംബങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക
കുടുംബങ്ങളിൽ സമാധാനവും ഐക്യവും പ്രത്യാശയും നിറയുവാനും കുട്ടികളും യുവജനങ്ങളും ലഹരി, ചൂഷണം, ദുഷ്പ്രവണതകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കപ്പെടുവാനും പ്രാർത്ഥിക്കാം.
5. സാമ്പത്തിക വളർച്ചയ്ക്കായി പ്രാർത്ഥിക്കുക
പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാകുവാനും, കൃഷിയും വ്യാപാരവും അനുഗ്രഹിക്കപ്പെടുവാനും, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഗ്രാമീണ സമൂഹങ്ങൾക്ക് ദൈവം സഹായം നൽകുവാനും പ്രാർത്ഥിക്കാം.
6. ജലസ്രോതസ്സുകൾക്കായി പ്രാർത്ഥിക്കുക
വരൾച്ച പതിവായ സംസ്ഥാനമായതിനാൽ മതിയായ മഴ ലഭിക്കുവാനും, ജലസംരക്ഷണ പദ്ധതികൾ വിജയിക്കുവാനും, ജലവിഭവങ്ങൾ വിവേകത്തോടെ ഉപയോഗിക്കപ്പെടുവാനും പ്രാർത്ഥിക്കാം.
7. വിദ്യാഭ്യാസത്തിനും ആരോഗ്യപരിരക്ഷയ്ക്കുമായി പ്രാർത്ഥിക്കുക
പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെയും പിന്നോക്ക മേഖലകളിലെയും ജനങ്ങൾക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യസേവനങ്ങളും ലഭ്യമാകുവാനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുവാനും പ്രാർത്ഥിക്കാം.
8. സമാധാനത്തിനും സൗഹാർദ്ദത്തിനുമായി പ്രാർത്ഥിക്കുക
വിവിധ മതവിഭാഗങ്ങളുടെയും സമൂഹങ്ങളുടെയും ഇടയിൽ പരസ്പര ബഹുമാനവും സമാധാനവും ഐക്യവും വളരുവാനും സംസ്ഥാനത്ത് സാമൂഹിക സൗഹാർദ്ദം നിലനിൽക്കുവാനും പ്രാർത്ഥിക്കാം.
9. യുവതലമുറയ്ക്കുവേണ്ടി പ്രാർത്ഥിക്കുക
നീതിയുടെയും സത്യസന്ധതയുടെയും ദൈവഭക്തിയുടെയും മാതൃകകളായി സമൂഹത്തെ നയിക്കുന്ന യുവജന നേതാക്കളെ ദൈവം ഉയർത്തിക്കൊണ്ടുവരട്ടെ എന്ന് പ്രാർത്ഥിക്കാം.
10. സുവിശേഷ പ്രവർത്തനങ്ങൾക്കായി പ്രാർത്ഥിക്കുക
രാജസ്ഥാനിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇതുവരെ സുവിശേഷം കേൾക്കാത്ത ജനവിഭാഗങ്ങളിലേക്കും ദൈവവചനം എത്തിച്ചേരുവാൻ പുതിയ വാതിലുകൾ തുറക്കപ്പെടുവാനും, സുവിശേഷ പ്രവർത്തകർക്ക് ധൈര്യവും സംരക്ഷണവും കർത്താവ് നൽകുവാനും പ്രാർത്ഥിക്കാം.
രാജസ്ഥാനിലെ ജനങ്ങൾ പൂർണ്ണമായും സത്യ ദൈവത്തെ ആരാധിക്കുന്നവരായി തീരുവാൻ എല്ലാ ദൈവമക്കളും പ്രാർഥിക്കുക.
“യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു.”
— സങ്കീർത്തനങ്ങൾ 33:12
Rajasthan
Rajasthan, known as the “Land of Kings,” is the largest state in India by area, covering approximately 342,239 square kilometres, which is about 10.4% of India’s total geographical area. The state capital is Jaipur, famously known as the Pink City. Rajasthan is renowned for its rich cultural heritage, magnificent forts and palaces, desert landscapes, and vibrant traditions. It shares international borders with Pakistan and state borders with Punjab, Haryana, Uttar Pradesh, Madhya Pradesh, and Gujarat.
Population
Rajasthan has an estimated population of over 83 million people, making it one of India’s most populous states. The population is spread across urban cities and thousands of rural villages, with many communities living in remote desert regions where access to education, healthcare, and economic opportunities remains limited.
Religious Composition
According to the latest available census data, Rajasthan has the following religious distribution:
- Hindus: 88.49%
- Muslims: 9.07%
- Christians: 0.14%
- Sikhs: 1.27%
- Jains: 0.91%
- Buddhists and Others: Approximately 0.12%
The Christian community is very small compared to the state’s total population, making Rajasthan one of the least evangelized regions of India.
Economic Status
Rajasthan has a diverse economy driven by agriculture, mining, tourism, textiles, handicrafts, renewable energy, and small-scale industries.
- It is India’s leading producer of marble, sandstone, zinc, lead, and gypsum.
- Tourism contributes significantly to the state’s economy through its historical monuments and cultural festivals.
- Agriculture remains the primary livelihood for millions, with crops such as wheat, mustard, millet, barley, and pulses.
- Despite steady economic growth, many districts continue to face challenges such as water scarcity, desertification, unemployment, poverty, and educational disparities.
Current Leadership
The current Chief Minister of Rajasthan is Bhajan Lal Sharma, who assumed office in December 2023. The state government continues to focus on infrastructure development, industrial investment, water conservation, education, and welfare initiatives.
Prayer Points for Rajasthan
1. Pray for Spiritual Awakening
Pray that the people of Rajasthan would experience God’s love and truth and that many would come to know Jesus Christ personally.
2. Pray for the Church
Pray for the small Christian community to remain faithful, courageous, and united. Ask God to strengthen pastors, evangelists, missionaries, and believers serving across the state.
3. Pray for Government Leaders
Pray that the Chief Minister, ministers, and government officials would lead with wisdom, justice, integrity, and compassion for all communities.
4. Pray for Families
Ask God to bless families with peace, unity, and hope, and to protect children and youth from addiction, exploitation, and harmful influences.
5. Pray for Economic Development
Pray for sustainable employment opportunities, successful businesses, improved agriculture, and prosperity for rural communities facing drought and financial hardship.
6. Pray for Water Resources
Since much of Rajasthan lies in arid and semi-arid regions, pray for adequate rainfall, wise water management, successful conservation projects, and relief from recurring drought conditions.
7. Pray for Education and Healthcare
Pray for improved access to quality education and healthcare, especially in remote villages and tribal areas, so that every individual may have opportunities for a better future.
8. Pray for Peace and Harmony
Pray that people of different religions and communities would live together in mutual respect, peace, and understanding, promoting unity throughout the state.
9. Pray for the Next Generation
Ask God to raise up young leaders who will influence Rajasthan with righteousness, honesty, compassion, and servant-hearted leadership.
10. Pray for Gospel Outreach
Pray that God would open new doors for ministry, provide protection and boldness to Christian workers, and enable the Gospel to reach every town, village, and unreached community across Rajasthan.
“Blessed is the nation whose God is the Lord.” — Psalm 33:12

