- ministries
Tripura
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ എട്ട് സംസ്ഥാനങ്ങളിൽ ഒന്നാണ് ത്രിപുര. സംസ്ഥാനത്തിന്റെ മൂന്ന് വശങ്ങളും ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നു. അസമും മിസോറാമും വഴിയാണ് ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ത്രിപുര ബന്ധപ്പെടുന്നത്. സംസ്ഥാന തലസ്ഥാനമായ അഗർത്തല രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ്. പച്ചപ്പാർന്ന മലനിരകൾ, വനസമ്പത്ത്, മുളയുടെ സമൃദ്ധി, സമ്പന്നമായ ഗോത്രപൈതൃകം, വൈവിധ്യമാർന്ന സംസ്കാരം എന്നിവയാണ് ത്രിപുരയുടെ പ്രധാന പ്രത്യേകതകൾ.
സംസ്ഥാന വിസ്തീർണ്ണവും ജനസംഖ്യയും
- വിസ്തീർണ്ണം: ഏകദേശം 10,491 ചതുരശ്ര കിലോമീറ്റർ, ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിൽ മൂന്നാമത്തേതാണ്.
- ജനസംഖ്യ: 2025–2026 കാലയളവിലെ കണക്കുകൾ പ്രകാരം ഏകദേശം 42 ലക്ഷം (4.2 മില്യൺ) ആളുകൾ ഇവിടെ താമസിക്കുന്നു.
- ബംഗാളി ഭാഷ സംസാരിക്കുന്നവരും വിവിധ ഗോത്രവർഗ്ഗ വിഭാഗങ്ങളും ചേർന്നതാണ് സംസ്ഥാനത്തിന്റെ ജനസംഖ്യ. ഓരോ ഗോത്രവിഭാഗത്തിനും തനതായ ഭാഷയും സംസ്കാരവും പാരമ്പര്യവുമുണ്ട്.
മതപരമായ ഘടന
ലഭ്യമായ ഏറ്റവും പുതിയ സെൻസസ് വിവരങ്ങൾ പ്രകാരം ത്രിപുരയിലെ മതവിഭാഗങ്ങൾ:
- ഹിന്ദുക്കൾ: 83.4%
- മുസ്ലിംകൾ: 8.6%
- ക്രിസ്ത്യാനികൾ: 4.35%
- ബുദ്ധമത വിശ്വാസികൾ: 3.41%
- മറ്റുള്ളവർ (സിഖ്, ജൈന, തദ്ദേശീയ വിശ്വാസങ്ങൾ തുടങ്ങിയവർ): ഏകദേശം 0.24%
ക്രിസ്ത്യാനികൾ പ്രധാനമായും ചില ഗോത്രവർഗ്ഗ സമൂഹങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. സംസ്ഥാനത്ത് ഭൂരിപക്ഷ മതം ഹിന്ദുമതമാണ്.
സാമ്പത്തിക സ്ഥിതി
ത്രിപുരയുടെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും കാർഷിക മേഖലയെ ആശ്രയിച്ചുള്ളതാണ്. നെല്ലാണ് പ്രധാന വിള. കൂടാതെ റബ്ബർ, ചായ, മുള, പഴവർഗ്ഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയും വ്യാപകമായി ഉൽപാദിപ്പിക്കുന്നു.
അടുത്തകാലത്ത് വിവരസാങ്കേതികവിദ്യ, പ്രകൃതിവാതക വ്യവസായം, വിനോദസഞ്ചാരം, കരകൗശല മേഖല, ചെറുകിട വ്യവസായങ്ങൾ എന്നിവയിൽ വളർച്ച ഉണ്ടായിട്ടുണ്ട്.
എന്നിരുന്നാലും ഗ്രാമപ്രദേശങ്ങളിലും ഗോത്രമേഖലകളിലും ഇപ്പോഴും നിരവധി വെല്ലുവിളികൾ നിലനിൽക്കുന്നു:
- തൊഴിലവസരങ്ങളുടെ കുറവ്
- ദാരിദ്ര്യം
- ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും അപര്യാപ്തത
- തൊഴിൽ തേടി യുവജനങ്ങളുടെ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം
സംസ്ഥാനത്തിന്റെ വികസനം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴും നിരവധി കുടുംബങ്ങൾ ഇന്നും കൃഷിയെയും സർക്കാർ ക്ഷേമപദ്ധതികളെയും ആശ്രയിച്ചാണ് ജീവിക്കുന്നത്.
ത്രിപുരയുടെ നിലവിലെ മുഖ്യമന്ത്രി ഡോ. മാണിക് സാഹ ആണ്. 2022 മുതൽ അദ്ദേഹം സംസ്ഥാനത്തെ നയിച്ചുവരുന്നു.
ത്രിപുരയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനാ വിഷയങ്ങൾ
- ത്രിപുരയിലെ എല്ലാ ജനവിഭാഗങ്ങൾക്കും ഗോത്രസമൂഹങ്ങൾക്കും ഇടയിൽ സമാധാനവും ഐക്യവും പരസ്പര സ്നേഹവും നിലനിൽക്കുവാൻ പ്രാർത്ഥിക്കാം.
- മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും ഭരണാധികാരികൾക്കും ജനങ്ങളെ നീതിയോടെയും ജ്ഞാനത്തോടെയും നയിക്കുവാൻ ദൈവം കൃപ നൽകണമെന്ന് പ്രാർത്ഥിക്കാം.
- തൊഴിലവസരങ്ങൾ വർധിക്കുകയും സാമ്പത്തിക പുരോഗതി എല്ലാ മേഖലകളിലേക്കും എത്തിച്ചേരുകയും ചെയ്യുവാൻ പ്രാർത്ഥിക്കാം.
- വിദ്യാഭ്യാസവും ആരോഗ്യപരിപാലന സംവിധാനങ്ങളും കൂടുതൽ മെച്ചപ്പെടുകയും എല്ലാ കുടുംബങ്ങൾക്കും മികച്ച സേവനങ്ങൾ ലഭ്യമാകുകയും ചെയ്യുവാൻ പ്രാർത്ഥിക്കാം.
- യുവജനങ്ങൾക്ക് നല്ല വിദ്യാഭ്യാസവും തൊഴിലും ധാർമ്മിക മൂല്യങ്ങളുള്ള നേതൃത്വവും ലഭിക്കുവാൻ പ്രാർത്ഥിക്കാം.
- മുൻകാലങ്ങളിൽ ഉണ്ടായിരുന്ന സാമൂഹികവും ഗോത്രപരവുമായ സംഘർഷങ്ങൾ പൂർണ്ണമായും അവസാനിച്ച് സ്ഥിരമായ സമാധാനം സ്ഥാപിക്കപ്പെടുവാൻ പ്രാർത്ഥിക്കാം.
- ത്രിപുരയിലെ സഭകളും വിശ്വാസികളും ആത്മീയമായി ശക്തരായി വളരുകയും ക്രിസ്തുവിന്റെ സ്നേഹം ജീവിതത്തിലൂടെ പ്രകടിപ്പിക്കുന്ന സാക്ഷികളായി മാറുകയും ചെയ്യുവാൻ പ്രാർത്ഥിക്കാം.
- ത്രിപുരയിലെ എല്ലാ ജനവിഭാഗങ്ങളിലേക്കും സുവിശേഷം എത്തിച്ചേരുകയും അനേകർ ദൈവസ്നേഹം അറിയുകയും ആത്മീയ നവീകരണം അനുഭവിക്കുകയും ചെയ്യുവാൻ പ്രാർത്ഥിക്കാം.
തെലങ്കാനയിലെ ജനങ്ങൾ പൂർണ്ണമായും സത്യ ദൈവത്തെ ആരാധിക്കുന്നവരായി തീരുവാൻ എല്ലാ ദൈവമക്കളും പ്രാർഥിക്കുക.
“യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു.”
— സങ്കീർത്തനങ്ങൾ 33:12
Tripura
Tripura is one of the eight states of Northeast India and shares a long international border with Bangladesh on three sides, while it is connected to the rest of India through Assam and Mizoram. The state capital is Agartala, which serves as the political, cultural, and economic center of the state. Tripura is known for its rich tribal heritage, lush green hills, forests, bamboo resources, and cultural diversity.
State Size and Population
- Area: Approximately 10,491 square kilometers, making it the third smallest state in India by area.
- Estimated Population: Around 4.2 million (42 lakh) in 2025–2026, with steady growth from the 2011 Census population of 3.67 million.
- The state consists of a mixture of Bengali-speaking communities and numerous indigenous tribal groups, each with distinct languages and traditions.
Religious Composition
According to the latest available census data, the religious distribution in Tripura is:
- Hindus: 83.4%
- Muslims: 8.6%
- Christians: 4.35%
- Buddhists: 3.41%
- Others (Sikhs, Jains, indigenous faiths, and religion not stated): approximately 0.24%
The Christian population is concentrated mainly among certain tribal communities, while Hinduism remains the dominant religion throughout most of the state.
Economic Status
Tripura’s economy has traditionally been agriculture-based, with rice being the principal crop. The state also produces rubber, tea, bamboo, fruits, and spices. In recent years, Tripura has experienced growth in sectors such as information technology, natural gas, tourism, handicrafts, and small-scale industries.
Despite improvements in infrastructure and connectivity, many rural and tribal areas continue to face challenges such as:
- Limited employment opportunities
- Poverty in remote regions
- Inadequate healthcare and educational facilities
- Migration of young people in search of better livelihoods
Economic development remains uneven, and many communities still depend on agriculture and government welfare programs for their livelihood.
The current Chief Minister of Tripura is Dr. Manik Saha, who continues to lead the state government after assuming office in 2022.
Prayer Points for Tripura
- Pray that the people of Tripura may experience peace, unity, and harmony among all communities and ethnic groups.
- Pray for wisdom and integrity for the Chief Minister, government officials, and local leaders as they govern the state.
- Pray for economic growth that creates employment opportunities and reduces poverty, especially in rural and tribal regions.
- Pray for improved education and healthcare services so that every family may have access to quality facilities.
- Pray for the youth of Tripura to receive opportunities for higher education, meaningful employment, and positive leadership.
- Pray for reconciliation and lasting peace in areas that have experienced ethnic tensions in the past.
- Pray that churches and Christian believers may remain faithful witnesses, growing in spiritual maturity and demonstrating Christ’s love through service and compassion.
- Pray that the Gospel may reach every community and tribe in Tripura, bringing hope, transformation, and the knowledge of God’s love to all people.
“Blessed is the nation whose God is the Lord.” — Psalm 33:12

