Uttar Pradesh

ഉത്തർ പ്രദേശ് (Uttar Pradesh) ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനവും ചരിത്രപരമായും സാംസ്കാരികമായും ആത്മീയമായും അതീവ പ്രാധാന്യമുള്ള പ്രദേശങ്ങളിലൊന്നുമാണ്. ഏകദേശം 2,40,928 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ സംസ്ഥാനം ഇന്ത്യയുടെ വടക്കൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. തലസ്ഥാനം ലഖ്‌നൗ ആണ്. വാരണാസി, പ്രയാഗ്‌രാജ്, കാൺപൂർ, ആഗ്ര, നോയിഡ തുടങ്ങിയ നഗരങ്ങൾ സാംസ്കാരികവും സാമ്പത്തികവുമായ പ്രധാന കേന്ദ്രങ്ങളാണ്.


ജനസംഖ്യ

ഉത്തർ പ്രദേശിന്റെ ജനസംഖ്യ ഏകദേശം 25 കോടി (250 മില്യൺ) ആണ്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായതിനൊപ്പം ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ഉപദേശീയ പ്രദേശങ്ങളിലൊന്നും കൂടിയാണ് ഇത്. ഹിന്ദിയും ഉർദുവും പ്രധാന ഭാഷകളാണ്. നിരവധി ഭാഷകളും സംസ്കാരങ്ങളും ജനവിഭാഗങ്ങളും ഇവിടെ സഹവസിക്കുന്നു.


മതപരമായ ഘടന

2011-ലെ ഔദ്യോഗിക സെൻസസ് പ്രകാരമുള്ള മതാടിസ്ഥാനത്തിലുള്ള ജനസംഖ്യയുടെ ഏകദേശ കണക്ക്:

  • ഹിന്ദുക്കൾ: 79.73%
  • മുസ്ലിംകൾ: 19.26%
  • ക്രിസ്ത്യാനികൾ: 0.18%
  • സിഖ്, ബുദ്ധ, ജൈന, മറ്റ് മതവിഭാഗങ്ങൾ: 0.83%

ക്രിസ്ത്യാനികളുടെ ശതമാനം വളരെ കുറവാണെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശ്വാസികളും സഭകളും പ്രവർത്തിച്ചുവരുന്നു. എന്നിരുന്നാലും കോടിക്കണക്കിന് ആളുകൾക്ക് സുവിശേഷം വ്യക്തിപരമായി കേൾക്കാനുള്ള അവസരം ഇന്നും ലഭിച്ചിട്ടില്ല.


സാമ്പത്തിക സ്ഥിതി

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഉത്തർ പ്രദേശ്. കൃഷി, നിർമ്മാണം, വിനോദസഞ്ചാരം, സേവനമേഖല എന്നിവയിൽ സംസ്ഥാനം രാജ്യത്തിന് വലിയ സംഭാവന നൽകുന്നു. ഗോതമ്പ്, കരിമ്പ്, നെല്ല്, ഉരുളക്കിഴങ്ങ്, പാൽ എന്നിവയുടെ ഉൽപാദനത്തിൽ രാജ്യമൊട്ടാകെ മുൻനിരയിലാണ്.

നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്, കാൺപൂർ തുടങ്ങിയ നഗരങ്ങൾ ഐ.ടി., ഇലക്ട്രോണിക്സ്, തുണിത്തര നിർമ്മാണം, തുകൽ വ്യവസായം, നിർമ്മാണമേഖല എന്നിവയിൽ വേഗത്തിൽ വളരുകയാണ്.

എന്നിരുന്നാലും സംസ്ഥാനത്തിന്റെ പല ജില്ലകളിലും ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിലെ അസമത്വം, ആരോഗ്യപരമായ പരിമിതികൾ, ഗ്രാമീണ പിന്നാക്കാവസ്ഥ എന്നിവ ഇപ്പോഴും നിലനിൽക്കുന്നു. തൊഴിൽ തേടി ലക്ഷക്കണക്കിന് ആളുകൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കുടിയേറുന്നുണ്ട്.


പ്രാർത്ഥനാ വിഷയങ്ങൾ
  1. സുവിശേഷം വ്യക്തമായി കേൾക്കാത്ത കോടിക്കണക്കിന് ജനങ്ങളുടെ രക്ഷയ്ക്കായി പ്രാർത്ഥിക്കാം, ദൈവം അവരുടെ ഹൃദയങ്ങൾ തന്റെ സത്യത്തിനായി തുറക്കട്ടെ.
  2. പാസ്റ്റർമാർക്കും സുവിശേഷ പ്രവർത്തകർക്കും മിഷനറിമാർക്കും പ്രാദേശിക സഭകൾക്കുമായി പ്രാർത്ഥിക്കാം, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അവർ ബലപ്പെടുകയും സംരക്ഷിക്കപ്പെടുകയും ഫലപ്രദമായ ശുശ്രൂഷ നിർവഹിക്കുകയും ചെയ്യട്ടെ.
  3. വിവിധ മതവിഭാഗങ്ങൾക്കും സമൂഹങ്ങൾക്കും ഇടയിൽ സമാധാനവും ഐക്യവും നിലനിൽക്കുവാൻ പ്രാർത്ഥിക്കാം, പരസ്പര ബഹുമാനവും സഹിഷ്ണുതയും വർദ്ധിക്കട്ടെ.
  4. യുവജനങ്ങൾക്കായി പ്രാർത്ഥിക്കാം, അവർക്ക് മികച്ച വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും ലഭിക്കട്ടെ; ലഹരിയിലും കുറ്റകൃത്യങ്ങളിലും നിരാശയിലും അകപ്പെടാതെ ദൈവികമായ ദിശാബോധം പ്രാപിക്കട്ടെ.
  5. ദരിദ്രർക്കും കർഷകർക്കും തൊഴിലാളികൾക്കും സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്കുമായി പ്രാർത്ഥിക്കാം, അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ദൈവത്തിന്റെ കരുതലും പരിപാലനവും അവർ അനുഭവിക്കുകയും ചെയ്യട്ടെ.
  6. കുടുംബങ്ങൾക്കായി പ്രാർത്ഥിക്കാം, സ്നേഹവും ഐക്യവും ക്ഷമയും ദൈവഭക്തിയും നിറഞ്ഞ കുടുംബങ്ങളായി അവർ മാറുകയും അതുവഴി സമൂഹം ശക്തിപ്പെടുകയും ചെയ്യട്ടെ.
  7. ഉത്തർ പ്രദേശിൽ ആത്മീയ ഉണർവിനായി പ്രാർത്ഥിക്കാം, പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രവർത്തനത്താൽ അനേകർ ക്രിസ്തുവിനെ അറിയുകയും സഭകൾ വളരുകയും ദൈവരാജ്യം വ്യാപിക്കയും ചെയ്യട്ടെ.

ഉത്തർ പ്രദേശിലെ ജനങ്ങൾക്ക് ദൈവം സമാധാനവും നീതിയും സമൃദ്ധിയും തന്റെ രക്ഷയുടെ അനുഗ്രഹവും ധാരാളമായി നൽകട്ടെ.


ഉത്തർ പ്രദേശിലെ ജനങ്ങൾ പൂർണ്ണമായും സത്യ ദൈവത്തെ ആരാധിക്കുന്നവരായി തീരുവാൻ എല്ലാ ദൈവമക്കളും പ്രാർഥിക്കുക.

യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു.”

— സങ്കീർത്തനങ്ങൾ 33:12

Uttar Pradesh

Uttar Pradesh (UP) is India’s most populous state and one of its most historically, culturally, and spiritually significant regions. Covering an area of approximately 240,928 square kilometres, it is located in northern India and shares borders with several Indian states as well as Nepal. The state capital is Lucknow, while cities such as Varanasi, Prayagraj, Kanpur, Agra, and Noida play major roles in its cultural and economic life.

Population

Uttar Pradesh has an estimated population of around 250 million (25 crore) people, making it not only the largest state in India by population but also one of the most populous sub-national regions in the world. The state is home to numerous ethnic groups, languages, and cultures, with Hindi and Urdu being widely spoken.

Religious Composition

According to the latest official Census data (2011), the religious composition of Uttar Pradesh is approximately:

  • Hindus: 79.73%
  • Muslims: 19.26%
  • Christians: 0.18%
  • Sikhs, Buddhists, Jains, and others: 0.83% (combined)

Although Christianity represents a very small percentage of the population, there are faithful believers and churches serving in many parts of the state. The vast majority of people still need to hear the Gospel in a personal and meaningful way.

Economic Status

Uttar Pradesh has one of India’s largest state economies and contributes significantly to the nation’s agriculture, manufacturing, tourism, and services sectors. The state is a leading producer of wheat, sugarcane, rice, potatoes, and milk. Industrial hubs such as Noida, Greater Noida, Ghaziabad, and Kanpur are experiencing rapid growth in electronics, information technology, textiles, leather, and manufacturing.

Despite economic progress and increasing investment, many districts continue to face challenges such as poverty, unemployment, inadequate healthcare, educational disparities, and rural underdevelopment. Millions of migrant workers from Uttar Pradesh seek employment in other parts of India and abroad.

Prayer Points

  1. Pray for salvation among the millions who have never heard the Gospel clearly, that God would open hearts to His truth.
  2. Pray for pastors, evangelists, missionaries, and local churches, that they may be strengthened, protected, and empowered by the Holy Spirit to minister faithfully.
  3. Pray for unity and peace among the diverse religious and cultural communities, and that mutual respect and harmony may prevail.
  4. Pray for the youth, that they may find opportunities for education, employment, and godly direction instead of falling into addiction, crime, or hopelessness.
  5. Pray for the poor, farmers, labourers, and marginalized communities, that their economic conditions may improve and that they may experience God’s provision and care.
  6. Pray for families, that they may experience love, reconciliation, and strong moral values, leading to healthier communities.
  7. Pray for revival across Uttar Pradesh, that the Holy Spirit would bring spiritual awakening, resulting in transformed lives, growing churches, and the spread of Christ’s love throughout the state.

May the Lord bless the people of Uttar Pradesh with peace, justice, prosperity, and the saving knowledge of Jesus Christ.


“Blessed is the nation whose God is the Lord.” — Psalm 33:12