ദൈവത്തിനു മഹത്വം.
നിങ്ങളിൽ നല്ല പ്രവർത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികക്കും എന്ന് ഉറപ്പായി വിശ്വസിച്ചിരിക്കുന്നു. ഫിലിപ്പിയർ 1:4
തിരുവല്ല ശാരോനിൽ 1960 ൽ മിസ്സിസ് ഏലിയാമ്മ തോമസിന്റെ ഭവനത്തിൽ നാല് സഹോദരിമാർ കൂടി പ്രാർത്ഥിച്ചാരംഭിച്ച കൂട്ടായ്മയാണ് ഷാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രിയാ സംഘടനയായ ഷാരോൺ വനിതാ സമാജം.1970 മുതൽ സുവിശേഷ പ്രവർത്തനങ്ങളുടെ ഭാഗമായി പലസ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഭവനങ്ങൾ, പൊതുസ്ഥലങ്ങൾ ഒക്കെ സന്ദർശിച്ച് സുവിശേഷം അറിയിക്കുവാനും ട്രാക്ട്, ബൈബിൾ, സുവിശേഷ പ്രതികൾ ഒക്കെവിതരണം ചെയ്യുന്നതിന് സഹോദരിമാർ ഉത്സാഹികളായി പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഫലമായി അവിടെയെല്ലാം അനേക കുടുംബങ്ങൾക്ക് നിത്യരക്ഷയുടെ വാതായനം തുറക്കപ്പെട്ടു. തൽഫലമായി ഇന്ന് ആ സ്ഥലങ്ങളിലെല്ലാം അടിസ്ഥാന ഉപദേശങ്ങളിൽ നിലനിൽക്കുന്ന ദൈവസഭ രൂപീകൃതമായിട്ടുണ്ട്. കർത്താവിന്റെ ദാസി മിസ്സിസ് ഏലിയാമ്മ തോമസിന്റെ നിര്യാണത്തോടെ അനുബന്ധിച്ച് 2001 മുതൽ മിസ്സസ് ഏലിയാമ്മ കോശിയുടെ നേതൃത്വത്തിൽ വനിതാ സമാജത്തിന്റെ പ്രവർത്തനങ്ങൾ വിജയകരമായി മുന്നേറിക്കൊണ്ടിരുന്നു.2023മുതൽ Mrs സൂസൻ തോമസിന്റെ ചുമതലയിൽ പ്രവർത്തനങ്ങൾ തുടരുന്നു. 6/12/2025 ൽ ഷാരോൺ ഫെലോഷിപ്പ് ചർച്ച് കൗൺസിൽ അംഗീകരിച്ച ഷാരോൺ വനിതാ സമാജത്തിന്റെ ഭരണഘടന പ്രകാരം 17 പേരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും, കേരളത്തിലെ 18 റീജിയനിൽ നിന്നും ഇന്ത്യയുടെ വിവിധ സ്റ്റേറ്റുകളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമായി 102 പേരടങ്ങിയ ജനറൽ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. വനിതാ സമാജ ത്തിന്റെ ജനറൽ പ്രസിഡണ്ടായി മിസ്സിസ് സൂസൻ തോമസും ജനറൽ സെക്രട്ടറിയായി Mrsസുജ നൈനാനും ജനറൽ ട്രഷററായി Mrs മറിയാമ്മ ജോയ് പ്രവർത്തിക്കുന്നു.
സുവിശേഷീകരണ പ്രവർത്തനങ്ങളോടൊപ്പം വിധവാ സഹായം, ചികിത്സ സഹായം, വിവാഹസഹായം തുടങ്ങി ജീവകാരുണ്യ പ്രവർത്തനങ്ങളും ഷാരോൺ വനിതാ സമാജത്തിന്റെ പ്രവർത്തന ഭാഗമായി ചെയ്തുവരുന്നു.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നാളുകൾ അന്യമായി കൊണ്ടിരിക്കുന്ന ഈ ദുഷ്കാലത്ത് അതിമഹത്തായ ദൈവകൃപയ്ക്ക് അനേകരെ കൂട്ടാളികൾ ആക്കുവാൻ ഷാരോൺ വനിതാ സമാജത്തിന്റെ സംഘടിതമായ പ്രവർത്തനങ്ങളും പ്രാർത്ഥനയും മുഖാന്തരം ആകട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

