പ്രിയപ്പെട്ടവരേ,
നമ്മുടെ വെബ്സൈറ്റിന്റെ ഏകദേശം 60% പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ചുമതലപ്പെട്ടവരും പാസ്റ്റേഴ്സും പുത്രികാ സംഘടനകൾക്ക് നേതൃത്വം നൽകുന്നവരും ദയവായി വെബ്സൈറ്റ് പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പ്രത്യേകിച്ച്, വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിങ്ങളുടെ പേര്, ഫോട്ടോ, ടെലിഫോൺ നമ്പർ, ഇമെയിൽ, ചുമതല/പദവി തുടങ്ങിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. എന്തെങ്കിലും തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ ആവശ്യമുണ്ടെങ്കിൽ ദയവായി അറിയിക്കുക.
പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിലെ പല സ്ഥലങ്ങളുടെയും വിവരങ്ങൾ ഇപ്പോഴും ലഭിച്ചിട്ടില്ല. അതിനാൽ ബന്ധപ്പെട്ട പാസ്റ്റേഴ്സും ചുമതലപ്പെട്ടവരും ആവശ്യമായ വിവരങ്ങൾ എത്രയും വേഗം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
അതുപോലെ, ഓരോ റീജിയനിലും നടക്കുന്ന റീജിയൻ മീറ്റിംഗുകളുടെ പ്രധാന ഫോട്ടോകൾ, പ്രതിമാസം നടക്കുന്ന പ്രത്യേക മീറ്റിംഗുകൾ, മറ്റ് പ്രധാന പരിപാടികൾ, പുത്രികാ സംഘടനകളുടെ പ്രവർത്തനങ്ങളും വാർത്തകളും ലഭ്യമാക്കിയാൽ അവയും വെബ്സൈറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
വെബ്സൈറ്റുമായി ബന്ധപ്പെട്ട നിങ്ങളുടെ സജഷനുകളും നിർദ്ദേശങ്ങളും ദയവായി അറിയിക്കുക. എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.
കർത്താവ് എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
സ്തോത്രം!

