കേന്ദ്ര ഇവാഞ്ചലിസം ബോർഡിന്റെ നേതൃത്വത്തിൽ മലബാർ റീജിയനിൽ പരസ്യയോഗവും ഭവനസന്ദർശനവും

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കേന്ദ്ര ഇവാഞ്ചലിസം ബോർഡിന്റെ നേതൃത്വത്തിൽ മലബാർ റീജിയനിലെ വിവിധ സ്ഥലങ്ങളിൽ പരസ്യയോഗങ്ങളും ഭവനസന്ദർശനവും അനുഗ്രഹകരമായി നടന്നു. സുവിശേഷത്തിന്റെ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പ്രവർത്തനങ്ങളിൽ ദൈവദാസന്മാരും വിശ്വാസസമൂഹവും സജീവമായി പങ്കെടുത്തു.

കൽപ്പറ്റ ടൗണിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ ജോമോൻ ജെ. നല്ലില അധ്യക്ഷത വഹിച്ചു. മലബാർ റീജിയൻ പാസ്റ്റർ ഈശോ മാത്യു യോഗം ഉദ്ഘാടനം ചെയ്തു.

തുടർന്ന് മലബാർ റീജിയനിലെ വിവിധ സ്ഥലങ്ങളിലായി പത്ത് പരസ്യയോഗങ്ങൾ നടന്നു. പാസ്റ്റർമാരായ എൽദോ പി. ജോസഫ്, ജോമോൻ ജോസഫ്, കെ. ജോബ്, സാംസൺ പി. തോമസ്, ഷാജൻ കുര്യൻ, ജോൺസൺ സി. സാം, സുമേഷ് സുകുമാരൻ എന്നിവർ ദൈവവചനം ശുശ്രൂഷിച്ചു.

പാസ്റ്റർമാരായ സാം, ഹാബേൽ പി. ജെ. എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. കേന്ദ്ര ഇവാഞ്ചലിസം ബോർഡ് ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജി. കോശിയും ജനറൽ കോ-ഓർഡിനേറ്റർ പാസ്റ്റർ എൽദോ പി. ജോസഫും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കേന്ദ്ര ഇവാഞ്ചലിസം ബോർഡ് എക്സിക്യൂട്ടീവ് അംഗങ്ങളായ ബ്രദർ ആൽബിൻ കെ. മാത്യു, പാസ്റ്റർ ഷാജൻ കുര്യൻ, പാസ്റ്റർ ജോൺസൺ സി. സാം എന്നിവരും മലബാർ റീജിയനിലെ ദൈവദാസന്മാരും വിശ്വാസസമൂഹവും പ്രവർത്തനങ്ങളിൽ പങ്കാളികളായി.

പരസ്യയോഗങ്ങൾക്കും ഭവനസന്ദർശനങ്ങൾക്കും ലഭിച്ച സഹകരണത്തിലൂടെ അനേകരിലേക്ക് ദൈവവചനം എത്തിക്കുവാനും സുവിശേഷത്തിന്റെ സന്ദേശം പങ്കുവെക്കുവാനും സാധിച്ചു. ഈ പ്രവർത്തനങ്ങളോട് സഹകരിച്ച എല്ലാ ദൈവദാസന്മാർക്കും വിശ്വാസികൾക്കും സ്നേഹപൂർവം നന്ദി രേഖപ്പെടുത്തുന്നു.

മലബാർ റീജിയനിൽ നടന്ന ഈ സുവിശേഷ പ്രവർത്തനങ്ങൾ ദൈവനാമത്തിന്റെ മഹത്വത്തിനും അനേകരുടെ അനുഗ്രഹത്തിനും വഴിയൊരുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.