അടിയന്തര പ്രാർത്ഥനയ്ക്ക് !
എണ്ണി എണ്ണി സ്തുതിക്കുവാൻ, പിളർന്നതാം പാറയെ, മറുകരയിൽ നാം കണ്ടിടും, നിൻസ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻ, നീയെൻസ്വന്തം നീയെൻപക്ഷം തുടങ്ങിയ നിരവധി ഗാനങ്ങൾ ക്രൈസ്തവ കൈരളിയ്ക്ക് സമ്മാനിച്ച പ്രിയങ്കരനായിരുന്ന സംഗീതജ്ഞൻ പരേതനായ JV പീറ്റർ – നിർമ്മല പീറ്റർ ദമ്പതികളുടെ മകൻ സാംഗി പീറ്റർ, പെട്ടെന്നുണ്ടായ സ്‌ട്രോക്കിനെ തുടർന്ന് തലച്ചോറിൽ മേജർ ശസ്ത്രക്രിയയ്ക്ക് വിധേയനായി കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. നിലവിൽ അദ്ദേഹം കോമാ അവസ്ഥയിലാണെന്നും ശരീരത്തിന്റെ വലതുഭാഗത്തിന് തളർച്ച അനുഭവപ്പെടുന്നുണ്ടെന്നും അറിയുന്നു. പൂർണ്ണ സൗഖ്യവും ശക്തിയും വീണ്ടെടുക്കുവാൻ ദൈവജനം പ്രത്യേകം പ്രാർത്ഥിക്കണമേ.

